എടക്കാട്: ബീച്ച് റോഡിലെ പയോത്ത് ഹൗസിൽ മൂസ (കക്കുന്നത്ത് മൂസ - 70) നിര്യാതനായി. എടക്കാട്ടെ മുൻകാല പ്രശസ്ത കബഡി താരവും സാമൂഹികരംഗത്തെ നിറസാന്നിധ്യവുമായിരുന്നു. പരേതരായ കുഞ്ഞിപ്പക്കി, സൈനബ എന്നിവരുടെ മകനാണ്. ഭാര്യ: പൊന്ന്യം സ്റാമ്പിക്ക് സമീപം റാഹത്ത് ഹൗസിൽ സറീന. മക്കൾ: മുഫ്സീന, തസ്നീമ, നഫ്സിയ, ഫസ്ന. മരുമക്കൾ: ഉസ്മാൻ എറണാകുളം, ജാവിദ് ഒമാൻ, ഉബൈദ് ദുബൈ, റമീസ് സൗദി. സഹോദരങ്ങൾ: ബഷീർ, റഷീദ്, ഉസ്മാൻ, റഹീമ, ജമീല, ആരിഫ, സമീറ.