പൊന്നാനി: പൊന്നാനിയിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. പൊന്നാനി നഗരസഭ മുൻ കൗൺസിലറും വ്യാപാരിയുമായ പി.വി. അബ്ദുല്ലക്കുട്ടി, (74) പുതുപൊന്നാനി കടവനാട് സ്വദേശി തോട്ടുവളപ്പില്‍ ഷണ്മുഖന് (71) എന്നിവരാണ് മരിച്ചത്. ചന്തപ്പടി സ്വദേശി പി.വി. അബ്ദുല്ലക്കുട്ടി കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അസുഖം കൂടിയതോടെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഷൺമുഖൻ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. നേരത്തേ അമിത പ്രമേഹമുള്‍പ്പടെ ഉണ്ടായിരുന്നു. ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു.
നഫീസയാണ് അബ്ദുല്ലക്കുയുടെ ഭാര്യ. മക്കൾ: അബൂൽ ബഷീർ, അബ്ദുൽ ഗഫൂർ, അബ്ദുന്നാസ്സർ, ജമീല. മരുമക്കൾ: ജസീല, പി.സി. സബീന, ഹഫ്സീന, ഇബ്രാഹിംകുട്ടി. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഉമ്മർ, ഉസ്മാൻ, അസീസ് അലി, സലാം, സാലിഹ്, അയ്യൂബ്, ഖയ്യൂം, സുഹ്റ, ലത്തീഫ്, ജലീൽ. ചന്ദ്രമതിയാണ് ഷൺമുഖെൻറ ഭാര്യ. മക്കള്‍: ബീന, വിജീഷ് (ഡ്രൈവര്‍), മിനി. മരുമക്കള്‍: ശ്രുതി, സുരേഷ്, ശ്രീജേഷ്.