മേലാറ്റൂർ: ബൈക്കിടിച്ച് ഗുരുതര പരിക്കോടെ ചികിത്സയിലായിരുന്ന വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ കൂത്താർത്തൊടി അബു (73) മരിച്ചു. പഞ്ചായത്ത് റിട്ട. അസി. എൻജിനീയറായിരുന്നു. രണ്ടാഴ്ച മുമ്പ് പട്ടിക്കാട് വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് മരിച്ചത്. ഭാര്യ: പുത്തൻപീടിക റുഖിയ്യ. മക്കൾ: സുബൈദ, ഇൽയാസ്, അലി ഫൈസൽ, സറീന, നജ്മ. മരുമക്കൾ: വീരാൻകുട്ടി, സഫീന, രഹന, മുസ്തഫ, ഹൈദരലി.