കുടാളി: കാനിച്ചേരി മാവിലാച്ചലിൽ അശോകൻ പീടികക്ക് സമീപം സജ്നാസിലെ ടി.കെ. അബ്ദുൽ നാസർ (51) ദുബൈയിൽ നിര്യാതനായി.
20 വർഷം മസ്കത്ത് റൂവിയിൽ ബിസിനസായിരുന്നു. കുടാളിയിലെ പരേതരായ തൈക്കണ്ടി മുഹമ്മദിന്റെയും ടി.കെ. മറിയുമ്മയുടെയും മകനാണ്. ഭാര്യ: സാജിത.
മക്കൾ: ഫർഹാന, ഫസ്ന നാസർ, മുഹമ്മദ് സായി. മരുമകൻ: മുഹമ്മദ് അജ്മൽ(കല്ലായി).
സഹോദരങ്ങൾ: അബദുൽ അസീസ് (ബംഗളൂരു), അഷ്റഫ്, റഫീഖ് (ഇരുവരും മസ്കത്ത്), മുനീർ കുടാളി, നിയാസ് (വ്യാപാരി കുടാളി), ഹാഷിം(ബഹ്റൈൻ), സാജിത, റഹ്മത്ത് (ഇരുവരും കുടാളി).