കാപ്പാട്: മുക്കാടികണ്ടി കുഞ്ഞായിൻ കോയ (74) നിര്യാതനായി. ഐനുൽ ഹുദ യത്തീംഖാനയുടെയും കാപ്പാട് മഹല്ല് കമ്മിറ്റിയുടെയും പ്രവർത്തകനാണ്. ഭാര്യ: സൈനബ കരുമുണ്ടിയാടി. മക്കൾ: റഹൂഫ് (പഞ്ചാബ് നാഷനൽ ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച്), റഹിയ, ജസീല, അഹമ്മദ് നവാസ് (ചേമഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി ഖത്തർ സെക്രട്ടറി). മരുമക്കൾ: നസീറ (കൊയിലാണ്ടി), യൂസുഫ് (തുവ്വക്കോട്), ജലീൽ (അണ്ടിക്കോട്), ജിതിന കണ്ണങ്കണ്ടി. സഹോദരങ്ങൾ: അഹമ്മദ് കോയ ത്രീ സ്റ്റാർ, എം.കെ. മൂസ, പാത്തു, ആമിന, ബീവി, ആയിഷു, ഖദീജ, പരേതരായ അബ്ദുൽ കാദർ, അബൂബക്കർ.