കോഡൂര്‍: ചെമ്മങ്കടവിലെ ഉമ്മത്തൂര്‍ ആലിക്കുട്ടി മാസ്റ്റര്‍ (70) നിര്യാതനായി. ദീര്‍ഘകാലം ചെമ്മങ്കടവ് ഹൈസ്കൂള്‍ അധ്യാപകനും പിന്നീട് പ്രഥമാധ്യാപകനുമായിരുന്നു. പിതാവ് പരേതനായ ഉമ്മത്തൂര്‍ മമ്മുട്ടി ഹാജി.ഭാര്യ: സാബിറ. മക്കള്‍: ഡോ. മുഹമ്മദ് ശറഫുദ്ദീന്‍ റിസവി (അധ്യാപകന്, പി.എം.എസ്.എ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെമ്മങ്കടവ്), മുഹമ്മദ് കുട്ടി (മാനേജര്‍, ബാങ്ക് ഓഫ് ബറോഡ, മുംബൈ), മുഹമ്മദ് ശിഹാബ് (ടെലികോം എന്‍ജിനീയര്‍, ബംഗളൂരു), ഫസീല (അധ്യാപിക, എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടൂര്‍).മരുമക്കള്‍: മുഹമ്മദ് റഷീദ് (അധ്യാപകന്, എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടൂര്‍), ഷഹറുബ, ഷംന, സുഹൈല. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ചോലക്കല്‍ കോങ്കയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.