വാണിമേൽ: സ്കൂട്ടർ ബസിലിടിച്ച് വിലങ്ങാട് സ്വദേശിനി മരിച്ചു. എടാട് പ്രിൻസിയാണ് (36) ആലക്കോട്ടുനിന്ന് വിലങ്ങാട്ടേക്കു വരുംവഴി ചൊവ്വാഴ്ച രാവിലെ തലശ്ശേരിക്കടുത്ത പള്ളൂരിൽ അപകടത്തിൽപെട്ടത്.
പ്രിൻസി സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഭർത്താവ്: ടിജോ ജോസഫ്.
മകൻ: ആൽഫ്രഡ്. മൃതദേഹം തലശ്ശേരി ഗവ. ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വിലങ്ങാട് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.