ഫാ​ഷ​ൻ ടെ​ക്​​നോ​ള​ജി പ​ഠി​ക്കാ​ൻ എൻ.​െഎ.​എ​ഫ്.​ടി​യി​ൽ അ​വ​സ​രം

ഫാ​ഷ​ൻ ടെ​ക്​​നോ​ള​ജി പ​ഠി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ശ്രേ​ഷ്​​ഠ സ്​​ഥാ​പ​ന​മാ​ണ്​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫാ​ഷ​ൻ ടെ​ക്​​നോ​ള​ജി (എ​ൻ.​െ​എ.​എ​ഫ്.​ടി). കേ​ന്ദ്ര ടെ​ക്​​സ്​​റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​ള്ള ഇൗ ​സ്​​ഥാ​പ​ന​ത്തി​ന്​ ദേ​ശീ​യ​ത​ല​ത്തി​ൽ 16 കാ​മ്പ​സു​ക​ളു​ണ്ട്. കേ​ര​ള​ത്തി​ൽ ക​ണ്ണൂ​രി​ലാ​ണ്​ കാ​മ്പ​സു​ള്ള​ത്. ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ഭോ​പാ​ൽ , ഗാ​ന്ധി​ന​ഗ​ർ, മും​ബൈ, കൊ​ൽ​ക്ക​ത്ത, ന്യൂ​ഡ​ൽ​ഹി, പ​ട്​​​ന, റാ​യ്​​ബ​റേ​ലി, ഷി​ല്ലോ​ങ്, കാ​ൻ​ഗ്ര, ജോ​ഖ്​​പു​ർ, ഭു​വ​നേ​ശ്വ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ എ​ൻ.​െ​എ.​എ​ഫ്.​ടി​യു​ടെ മ​റ്റ്​ കാ​മ്പ​സു​ക​ൾ. ഇ​വി​ട​ങ്ങ​ളി​ലാ​ണ്​ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്, ​േപാ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ പ്രോ​ഗ്രാ​മു​ക​ളി​ൽ ഫാ​ഷ​ൻ ടെ​ക്​​നോ​ള​ജി പ​ഠ​നാ​വ​സ​ര​മു​ള്ള​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ ജ​നു​വ​രി 21ന്​ ​ന​ട​ത്തു​ന്ന എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ സെ​ല​ക്​​ഷ​ൻ. ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. വെ​ബ്​​സൈ​റ്റ്​:
https://applyadmission.net/nift2018/


നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഡി​സം​ബ​ർ 29 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 
കോ​ഴ്​​സു​ക​ൾ: 
ബാ​ച്ചി​ല​ർ പ്രോ​ഗ്രാ​മു​ക​ൾ: 
1) ബാ​ച്ചി​ല​ർ ഒാ​ഫ്​ ഡി​സൈ​ൻ (ബി​ഡെ​സ്), സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ: ഫാ​ഷ​ൻ ഡി​സൈ​ൻ (ആ​കെ 450 സീ​റ്റു​ക​ൾ), ​െല​ത​ർ ഡി​സൈ​ൻ (120), ആ​ക്​​സ​സ​റി ഡി​സൈ​ൻ (420), ടെ​ക്​​സ്​​റ്റൈ​ൽ ഡി​സൈ​ൻ (390), നി​റ്റ്​​വെ​യ​ർ ഡി​സൈ​ൻ (210), ഫാ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ (420)
2) ബാ​ച്ചി​ല​ർ ഒാ​ഫ്​ ഫാ​ഷ​ൻ ടെ​ക്​​നോ​ള​ജി (BFTech), സ്​​പെ​ഷ​ലൈ​സേ​ഷ​ൻ -അ​പ്പാ​ര​ൽ ഡി​സൈ​ൻ (ആ​കെ 360 സീ​റ്റു​ക​ൾ)

മാ​സ്​​റ്റ​ർ പ്രോ​ഗ്രാ​മു​ക​ൾ:
1) മാ​സ്​​റ്റ​ർ ഒാ​ഫ്​ ഡി​സൈ​ൻ (എം​ഡെ​സ്​ -ആ​കെ 120 ​സീ​റ്റു​ക​ൾ)
2) മാ​സ്​​റ്റ​ർ ഒാ​ഫ്​ ഫാ​ഷ​ൻ മാ​നേ​ജ്​​മ​െൻറ്​ (എം.​എ​ഫ്.​എം -420 സീ​റ്റു​ക​ൾ)
3) മാ​സ്​​റ്റ​ർ ഒാ​ഫ്​ ഫാ​ഷ​ൻ ടെ​ക്​​നോ​ള​ജി (എ.​എ​ഫ്​ ടെ​ക്​ -100 സീ​റ്റു​ക​ൾ)

എ​ൻ.​െ​എ.​എ​ഫ്.​ടി​യു​ടെ രാ​ജ്യ​ത്തെ 16 കാ​മ്പ​സു​ക​ളി​ലും​കൂ​ടി അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്, പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ മൊ​ത്തം 3010 പേ​ർ​ക്കാ​ണ്​ പ​ഠ​നാ​വ​സ​ര​മു​ള്ള​ത്.
എ​ൻ.​െ​എ.​എ​ഫ്.​ടി ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ ഏ​ക കാ​മ്പ​സാ​യ ക​ണ്ണൂ​രി​ൽ ബി​ഡെ​സ്​ കോ​ഴ്​​സി​ൽ ഫാ​ഷ​ൻ ഡി​സൈ​ൻ (30 സീ​റ്റ്), ടെ​ക്​​സ്​​റ്റൈ​ൽ ഡി​സൈ​ൻ (30), നി​റ്റ്​ വെ​യ​ർ ഡി​സൈ​ൻ (30), ഫാ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ (30), സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. ഇ​തി​നു​പു​റ​മെ BFTech കോ​ഴ്​​സി​ൽ 30 പേ​ർ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ട്. MDes കോ​ഴ്​​സി​ൽ 30 പേ​ർ​ക്കും എം.​എ​ഫ്.​എം കോ​ഴ്​​സി​ൽ 30 പേ​ർ​ക്കും ഇ​വി​ടെ പ​ഠി​ക്കാം. 

യോ​ഗ്യ​ത: പ്ല​സ്​ ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്കും അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​ക്കാ​ർ​ക്കും അ​ർ​ഹ​ത. പ്ല​സ്​ ടു ​ഏ​തു​ ഗ്രൂ​പ്പു​കാ​രെ​യും പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ BFTech കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച്​ പ്ല​സ്​​ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​രെ​യും അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​ക്കാ​രെ​യു​മാ​ണ്​ പ​രി​ഗ​ണി​ക്കു​ക. 2018 ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​െ​യ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 2017 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ 23 വ​യ​സ്സ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വ്. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യും ക​ണ്ണൂ​രും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​വും.

MDes കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ NIFT/NID ഡി​പ്ലോ​മ ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. MFTech കോ​ഴ്​​സി​ലേ​ക്ക്​ BFTech/BE/BTech യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി​യി​ല്ല. ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

എ​ഴു​ത്തു​പ​രീ​ക്ഷ: BDes, MDes കോ​ഴ്​​സു​ക​ൾ​ക്ക്​ GAT, CAT അ​ട​ങ്ങി​യ എ​ഴു​ത്തു​പ​രീ​ക്ഷ​യെ നേ​രി​ട​ണം. BDesന്​ ​സി​േ​റ്റ്വ​ഷ​ൻ ടെ​സ്​​റ്റ്​ കൂ​ടി​യു​ണ്ടാ​വും. എ​ന്നാ​ൽ BFTechന്​ GAT ​മ​തി ഫൈ​ന​ൽ സെ​ല​ക്​​ഷ​ന്. എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ പൊ​തു​െ​വ ഗ്രൂ​പ്പ്​ ച​ർ​ച്ച, അ​ഭി​മു​ഖം ന​ട​ത്തി​യാ​വും അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷ ഫീ​സ്​ 1500 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 750 രൂ​പ മ​തി. എ​ൻ.​െ​എ.​എ​ഫ്.​ടി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സ​മ​ഗ്ര വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ​േപ്രാ​സ്​​പെ​ക്​​ട​സ്​ www.nift.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. വി​വ​ര​ങ്ങ​ൾ: https://admission.net/nift2018 എ​ന്ന വെ​ബ്​​സൈ​റ്റി​ലും ല​ഭി​ക്കും.
Tags:    
News Summary - fashion technology courses in NIFT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.