കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ ചെന്നൈ, മുംബൈ, നവി മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിലായി 2021-22 അധ്യയന വർഷം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (IMU-CET 2021) ആഗസ്റ്റ് 29ന് ദേശീയതലത്തിൽ സംഘടിപ്പിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.imu.edu.inൽ ലഭ്യമാണ്. എൻട്രൻസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി ആഗസ്റ്റ് 20നകം രജിസ്റ്റർ ചെയ്യണം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഇനി പറയുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം.
* ബി.ടെക്-മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്.
* ബി.എസ്സി നോട്ടിക്കൽ സയൻസ്, ഡിപ്ലോമ നോട്ടിക്കൽ സയൻസ്.
* എം.ടെക്-ഡ്രെഡ്ജിങ് ആൻഡ് ഹാർബർ എൻജിനീയറിങ്.
* നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ്
* മറൈൻ എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ്
* എം.ബി.എ-ഇൻറർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാേനജ്മെൻറ്, പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെൻറ്.
* ബി.ബി.എ-ലോജിസ്റ്റിക് റീട്ടെയിലിങ് ആൻഡ് ഇ-കോമേഴ്സ്.
ഓരോ കാമ്പസിലും ലഭ്യമായ കോഴ്സുകൾ, സീറ്റുകൾ, യോഗ്യത മാനദണ്ഡങ്ങൾ സമഗ്രവിവരങ്ങൾ വിജ്ഞാപനത്തിലും ഇൻഫർമേഷൻ േബ്രാഷറിലുമുണ്ട്. IMU-CET 2021നുള്ള രജിസ്ട്രേഷൻ സൗകര്യം http://apply.register.in/imu/cetയിലും ബി.ബി.എ കോഴ്സ് പ്രവേശനത്തിനുള്ള സൗകര്യം https://apply.registernow.in/imu/bbaയിലും ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷൻ 20 വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.