കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ൽ എം.​ബി.​എ

​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എ​ൻ.​ഐ.​ടി) കാ​ലി​ക്ക​റ്റ് 2024-26 വ​ർ​ഷം ന​ട​ത്തു​ന്ന മു​ഴു​സ​മ​യ എം.​ബി.​എ (റ​ഗു​ല​ർ-​കാ​റ്റ്/​ഇ​ൻ​ഡ​സ്ട്രി സ്​​പോ​ൺ​സേ​ർ​ഡ്) പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ബ്രോ​ഷ​റും പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും www.nitc.ac.inൽ ​ല​ഭി​ക്കും.

എം.​ബി.​എ കോ​ഴ്സി​ൽ 75 സീ​റ്റു​ക​ളു​ണ്ട് (ജ​ന​റ​ൽ 28, ഒ.​ബി.​സി എ​ൻ.​സി.​എ​ൽ 19, എ​സ്.​സി 10, എ​സ്.​ടി 6, ഇ.​ഡ​ബ്ലി​യു.​എ​സ് 8, പി.​ഡ​ബ്ലി​യു.​ഡി 4). യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/6.0 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബി​രു​ദം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 55 ശ​ത​മാ​നം മാ​ർ​ക്ക്/5.5 സി.​ജി.​പി.​എ മ​തി​യാ​കും.​ ഐ.​ഐ.​എം കാ​റ്റ്-2023 സ്കോ​ർ നേ​ടി​യി​രി​ക്ക​ണം. വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ.

ഇ​ൻ​ഡ​സ്ട്രി സ്​​പോ​ൺ​സേ​ർ​ഡ് വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ര​ണ്ടു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ ഇ​ൻ​ഡ​സ്ട്രി​യ​ൽ/​റി​സ​ർ​വ് പ​രി​ച​യം വേ​ണം. അ​ഞ്ച് സീ​റ്റി​ലാ​ണ് പ്ര​വേ​ശ​നം.

അ​പേ​ക്ഷ​ഫീ​സ് 1000 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 500 രൂ​പ മ​തി. വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് https://dss.nitc.ac.in/Somsapp/Soms/login.aspx ലി​ങ്കി​ൽ ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് 31ന​കം അ​പേ​ക്ഷി​ക്കാം.

ഗ്രൂ​പ് ച​ർ​ച്ച/​അ​ഭി​മു​ഖ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ഏ​പ്രി​ൽ 15ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഏ​പ്രി​ൽ 25നും ​മേ​യ് 10നും ​മ​ധ്യേ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ർ​ഹ​രാ​യ​വ​രു​ടെ ലി​സ്റ്റ് മേ​യ് 15ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. മേ​യ് 20നും 31​നും മ​ധ്യേ​യാ​ണ് പ്ര​വേ​ശ​നം.

Tags:    
News Summary - MBA at N.I.T. Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.