ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) മദ്രാസ് നടത്തുന്ന രണ്ടുവർഷത്തെ ഓൺലൈൻ എം.ബി.എ ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ സി.എ/സി.എസ്/ഐ.സി.ഡബ്ല്യു.എ/സി.എം.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടുവർഷത്തെ മുഴുസമയ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
ഒമ്പതു ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. ഇതിന്റെ 50 ശതമാനം സ്കോളർഷിപ്പായി നൽകും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://ntcpwc.iitm.ac.in/dmscmbaൽ ലഭിക്കും. ഓൺലൈനായി ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. ഫലം ആഗസ്റ്റ് 25ന് പ്രസിദ്ധപ്പെടുത്തും. ക്ലാസുകൾ സെപ്റ്റംബർ 15ന് തുടങ്ങും. പ്രവേശന നടപടികൾ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങൾക്ക് ഫോൺ: 7021659509, 9820340418.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.