പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ 360 ലീ​റ്റ​ർ സ്പി​രി​റ്റു​മാ​യി എ​ക്സൈ​സ് സം​ഘം

വീട്ടിൽനിന്ന് 360 ലിറ്റർ സ്പിരിറ്റ് പിടികൂടി; ഒരാൾ അറസ്റ്റിൽ

പറവൂർ: പുത്തൻവേലിക്കരയിലെ ആൾത്താമസമില്ലാത്ത വീടിന്റെ ടെറസിന് മുകളിൽനിന്ന് എക്സൈസ് സംഘം 360 ലിറ്റർ സ്പിരിറ്റ് പിടികൂടി.12 പ്ലാസ്റ്റിക് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് തിങ്കളാഴ്ച പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് തുരുത്തിപ്പുറം പടമാട്ടുമ്മൽ ജോസഫ് ടോണിയെ (35) അറസ്റ്റ് ചെയ്തു.

സ്പിരിറ്റ് സൂക്ഷിക്കാൻ ഏൽപ്പിച്ച അറപ്പാട്ട് വീട്ടിൽ ദീപുവിനെതിരെയും കേസെടുത്തു. ദീപുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുരുത്തിപ്പുറം ബേക്കറി കവലയിൽ വേലിക്കകത്തുട്ട് ഫിലോമിന ജോർജിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്.

പറവൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ബിജു, പ്രിവന്റീവ് ഓഫിസർമാരായ എസ്.എ. സനിൽകുമാർ, എൻ.സി. സജീവ്, സംസ്ഥാന എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം പി.എസ്. ബസന്ത്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. ഷൈൻ, എം.ആർ. സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ വി.എസ്. ഷിജി, ഡ്രൈവർ ജോൺ ജോസഫ് സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.

Tags:    
News Summary - 360 liters of spirit seized from the house; One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.