പൊലീസ് കണ്ടെടുത്ത പുരാവസ്തുക്കൾ

പാത്രക്കടയിൽ നിന്ന് കവർന്ന പുരാവസ്തുക്കൾ കണ്ടെടുത്തു

പറവൂർ: പറവൂർ ചന്തക്ക് സമീപത്തെ മെറ്റൽ ഇൻഡസ്ട്രീസ് എന്ന പാത്രക്കടയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ ഉൾപ്പെടെയുള്ള മുതലുകൾ പൊലീസ് കണ്ടെടുത്തു. ഓടിൽ തീർത്ത പുരാവസ്തു വിഗ്രഹങ്ങൾ, വിളക്കുകൾ, രൂപങ്ങൾ പ്രതിമകൾ, വെളുത്തീയ കട്ടകൾ തുടങ്ങിയ രണ്ടുലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കളാണ് കാലടി ഒക്കലിലുള്ള ആക്രിക്കടയിൽനിന്ന് പറവൂർ പൊലീസ് കണ്ടെടുത്തത്. പെയിന്‍റിങ് പണിക്ക് പോയ വീട്ടിൽനിന്ന് നൽകിയതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോഷ്ടാക്കൾ വിൽപന നടത്തിയത്.

വസ്തുക്കളുടെ മൂല്യമറിയില്ലായിരുന്നെന്നും ആക്രി വിലയ്ക്കാണ് വസ്തുക്കൾ വാങ്ങിയതെന്നുമാണ് ആക്രിക്കടക്കാർ പറയുന്നത്. മോഷണസംഘത്തിലെ പറവൂർ തൂയിത്തറ ചെറിയ പല്ലംതുരുത്ത് കുന്നത്തൂർ വീട്ടിൽ നിർമൽ (21), കളമശ്ശേരി തേവക്കൽ വി.കെ.സി കൈലാസ് കോളനി സ്വദേശികളായ, ഇപ്പോൾ വാണിയക്കാട് കിഴക്കേപ്രത്ത് താമസിക്കുന്ന കത്തംപുറത്ത് വീട്ടിൽ റിൻഷാദ് (22), സഹോദരൻ റിംഷീദ് (19) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ അഞ്ചിന് രാത്രിയാണ് കണ്ണൻകുളങ്ങര അമ്പലത്തിന് സമീപത്തെ പറവൂർ മെറ്റൽ ഇൻഡസ്ട്രീസ് എന്ന കടയിൽ ഇവർ മോഷണം നടത്തിയത്.ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, സി.ആർ. ബിജു, രാജീവ് കൃഷ്ണ, എസ്.സി.പി.ഒ ബിനു വർഗീസ്, സി.പി.ഒ കൃഷ്ണലാൽ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.

Tags:    
News Summary - Looted Antiquities recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.