ആലപ്പുഴ: സക്കരിയ ബസാറിലെ ഹാഷ്മിയ മഖാം മസ്ജിദിലെ കാണിക്കവഞ്ചിയിൽനിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്ത് കുടവൂർ ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഹാദിയെയാണ് ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നിർദേശാനുസരണം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് പകൽ അതിക്രമിച്ച് കയറി മസ്ജിദിനുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി പൊളിച്ച് അതിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
പള്ളിയുടെ സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽനിന്നുള്ള ചിത്രമാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തിരുവനന്തപുരത്തും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.