തണുപ്പുള്ള ഡെസ്സേർട് ഇഷ്ടപ്പെടാത്തവർക്കും പ്രായമായാവർക്കും എല്ലാം തന്നെ കഴിക്കാൻ പറ്റുന്ന ഒരു മധുര വിഭവമാണ് കുനാഫ. കുനാഫെയിൽ നമുക്കിഷ്ടപ്പെട്ട ഫ്ളേവറുകൾ ഇട്ട് ചെയ്യാം. ചോക്ലേറ്റ് , പിസ്താ, ബിസ്കോഫി സ്ട്രോബെറി അങ്ങനെ അങ്ങനെ. ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർക്കു ഈ കുനാഫ ഏറെ പ്രിയമാവും.
ആവശ്യമുള്ളവ
- കതൈഫി (കുനാഫ മാവ്) – കാൽ കിലോ
- വെണ്ണ – മൂന്നു വലിയ സ്പൂൺ ഉരുക്കിയത്
- പാൽ – ഒരു കപ്പ്
- കോൺഫ്ളോർ – ഒരു വലിയ സ്പൂൺ
- ക്രീം – അരക്കപ്പ്
- ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
- പഞ്ചസാര – ഒരു കപ്പ്
- വെള്ളം – അരക്കപ്പ്
- നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
- കുക്കിങ് ചോക്ലേറ്റ് -1 കപ്പ് (ഡാർക്ക് ,വൈറ്റ്)
പാകം ചെയ്യുന്ന വിധം
- അവ്ൻ 1800C ൽ ചൂടാക്കിയിടുക.
- കുനാഫ മാവ് ഒരു പാത്രത്തിലാക്കി അതിൽ വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക.
- മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു കുറുക്കുക. ഇത് ഏകദേശം കുറുകിയ ശേഷം അടുപ്പിൽ നിന്നു മാറ്റണം.
- ബേക്കിങ് പാനിൽ കുനാഫയുടെ മാവിന്റെ പകുതി അമർത്തി വച്ച ശേഷം അതിനു മുകളിൽ പാൽ മിശ്രിതം ഒഴിച്ച് ചീസ് വിതറുക.
- ഇതിനു മുകളിൽ ബാക്കി മാവ് അമർത്തി വച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–30 മിനിറ്റ് ബേക്ക് ചെയ്യണം. ഗോൾഡൻ നിറമാകുന്നതാണ് പാകം.
- പഞ്ചസാര വെള്ളം ചേർത്തു ചെറുതീയിൽ വച്ചു നന്നായി തിളപ്പിച്ച ശേഷം നാരങ്ങാനീര് ചേർക്കുക. ഇത് അഞ്ചു മിനിറ്റ് അടുപ്പിൽ വച്ച് സിറപ്പാക്കി എടുക്കണം. കുക്കിങ് ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്തെടുത്തു ഗണാശ്ശേ ഉണ്ടാക്കി എടുക്കണം.
- തയാറാക്കിയ കുനാഫയിൽ സിറപ്പ് ഒഴിച്ച് ചോക്ലേറ്റ് ഗണാശ്ശേ മുകളിൽ ഒഴിച്ച് ടൂതു പിക്കു കൊണ്ട് നമുക്കിഷ്ടമുള്ള രീതീയിൽ അലങ്കരിച്ചു വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.