ഉച്ചക്കത്തെ ചോറിനു ഒരു ഒഴിച്ച് കറി നിർബന്ധമാണല്ലോ. നോൺ വെജ് ഇല്ലെങ്കിലും ഇങ്ങനൊരു കറി ഉണ്ടായാൽ നമ്മൾ അറിയാതെ തന്നെ ചോറ് കഴിച്ചു പോകും. തൈരൊക്കെ ഉള്ളത് കൊണ്ട് കുട്ടികൾക്കും ഇഷ്ട്ടപ്പെടും. മാങ്ങ പുളി ഉള്ളതാണെങ്കിൽ പുളിയില്ലാത്ത തൈര് ആണ് ഈ കറിക്ക് ഏറെ ഉത്തമം.
മാങ്ങയും കുമ്പളങ്ങയും തൊലി ചെത്തികളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. ഇതിലേക്കു ചെറിയ ഉള്ളി കഷ്ണങ്ങൾ, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.അതിലേക്ക് നാളികേരവും നല്ലജീരകവും തൈരും അരച്ച് ചേർത്ത് ഒരു തിള വരുമ്പോൾ സ്റ്റൊവ് ഓഫ് ചെയ്യുക.
ഒരു ഫ്രൈയിങ് പാൻ ചൂടായി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ഉലുവ ഇട്ടു കൊടുത്തു കടുക് ചേർക്കാം, പൊട്ടിക്കഴിഞ്ഞാൽ വറ്റൽ മുളകും കറിവേപ്പിലയും ചെത്തി മൂടിവെച്ചു 1 മണിക്കൂറിനു ശേഷം കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.