മാവ് തയാറാക്കാൻ
മട്ടൺ 1 കപ്പ്
ബർഗൽ 1കപ്പ്
ഉപ്പ് ആവശ്യത്തിന്
ജീരകപ്പൊടി അര ടീസ്പൂൺ
മുളക്പൊടി അര ടീസ്പൂൺ
ഫില്ലിങ് തയാറാക്കാൻ
മട്ടൺ 1 കപ്പ്
ബട്ടർ ഒരു ടീസ്പൂൺ
ഉള്ളി 2 (ചെറുതായി മുറിച്ചത്)
വെളുത്തുള്ളി 2 അല്ലി (ചെറുതായി മുറിച്ചത്)
പൈൻ നട്സ് 50 ഗ്രാം
ജീരകപ്പൊടി അര ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
കുരുമുളക്പൊടി അര ടീസ്പൂൺ
തയാറാക്കുന്ന വിധം
ബർഗൽ കാൽ കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്ത് 10 മിനിറ്റ് അടച്ചുവെക്കുക. ശേഷം എടുത്തുവെച്ച മട്ടൺ അരച്ചെടുക്കുക. (കീമ മെഷീൻ ഉണ്ടെങ്കിൽ അതിൽ). അതേ മെഷീനിൽതന്നെ മാറ്റിവെച്ച ബർഗൽകൂടി അരച്ചെടുക്കുക. ഒരു ബൗളിലേക്ക് ആദ്യം ബർഗൽ, പിന്നെ 1 കപ്പ് മട്ടൺ, ആവശ്യത്തിന് ഉപ്പ്, ജീരകപ്പൊടി, മുളക്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത് മാറ്റിവെക്കുക.
ഫില്ലിങ് തയാറാക്കാൻ
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ബട്ടർ ചേർത്തുകൊടുക്കുക. അതിലേക്ക് മുറിച്ചുവെച്ച ഉള്ളി ചേർത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞുവെച്ച വെളുത്തുള്ളികൂടി ചേർത്ത് വഴറ്റുക. അതിലേക്ക് പൈൻ നട്സ് ചേർത്ത് കൊടുക്കുക.
ശേഷം അരച്ചുവെച്ച ബാക്കി മട്ടൺ ചേർത്ത് നന്നായി മിക്സ് ചെയ്യുക. എല്ലാം മിക്സ് ആയിവന്നാൽ ആവശ്യത്തിന് ഉപ്പ്, ജീരകപ്പൊടി, മല്ലിപ്പൊടി, മുളക്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് മട്ടൺ വേവിച്ചെടുക്കുക. മട്ടൺ വേവ് റെഡിയായാൽ അതിലേക്ക് കുരുമുളക് പൊടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം അഞ്ച് മിനിറ്റ് കൂടി അടച്ചുവെച്ചു വേവിക്കുക. ശേഷം വേറൊരു ബൗളിലേക്ക് മാറ്റി ചൂട് പോവാൻ വെക്കുക.
ഒരു ബൗളിൽ വെള്ളം എടുത്തുവെക്കുക. വെള്ളത്തിൽ കൈ നനച്ച് മട്ടൺ ബർഗൽ മിക്സ് ചെറിയ ഉരുളയാക്കി മാറ്റിയതിനുശേഷം ചൂണ്ടുവിരൽ ഉപയോഗിച്ച് കുഴിയാക്കി മാറ്റുക. അതിലേക്ക് തയാറാക്കി വെച്ച മസാല ഫിൽ ചെയ്തെടുത്തതിന് ശേഷം നന്നായി ഒട്ടിച്ചതിനുശേഷം രണ്ടുഭാഗവും ചെറുതായി കൂർപ്പിച്ചെടുക്കുക. എല്ലാം ഇതുപോലെ ചെയ്തെടുത്തതിന് ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക. അൽപം എരിവ് വേണമെന്നുള്ളവർ മാവ് റെഡിയാക്കുമ്പോഴും മസാല റെഡിയാക്കുമ്പോഴും ആവശ്യത്തിന് പച്ചമുളക് ചേർത്തുകൊടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.