ഓട്ടപ്പം: ഇതുവരെ ശെരിയായില്ലേ..

നിറയെ കുഴികളുള്ള ആരോടു കൂടിയ ഓട്ടപ്പം വളരെ രുചികരവും ആരോഗ്യപ്രദവുമായ പ്രഭാത ഭക്ഷണം ആണ്. മലബാർ ഭാഗങ്ങളിൽ ഓട്ടട എന്ന പേരിലാണ് ഈ അപ്പം അറിയപ്പെടുന്നത്​. അരിയും നാളികേരവും ചേർത്തുണ്ടാക്കുന്ന ഒരു വിഭവം. നന്നായി മയക്കിയ മൺചട്ടിയിൽ ആണ് പണ്ട് തൊട്ടേ ഓട്ടട ചുട്ടെടുക്കാറുള്ളത്.

കറിയൊന്നും ഇല്ലെങ്കിലും നാളികേരപ്പാലും പഞ്ചസാരയും കൂട്ടി കഴിക്കാനും നല്ലതാണ്​ നമ്മുടെ ഓട്ടട. മലയാളിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഒരു വിഭവം കൂടിയാണ് ഓട്ടട എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഓട്ടട ഉണ്ടാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌ രണ്ടു കാര്യങ്ങളാണ്. ഒന്ന് ഓട്ടട ചുട്ടെടുക്കുന്ന ചട്ടിയുടെ ചൂട്. ചട്ടി നല്ല ചൂട് ആയതിനു ശേഷം മാത്രം മാവ് ഒഴിക്കാൻ പാടുള്ളു. പിന്നെ ഓട്ടടയുടെ മാവി​െൻറ പരുവവും. അധികം കട്ടി കൂടാനോ കുറയാനോ പാടില്ല.

ചേരുവകൾ:

  • പച്ചരി: രണ്ട്​ ഗ്ലാസ്
  • നാളികേരം: ചിരവിയത്- ഒരു ഗ്ലാസ്
  • ചോറ്: -3/4 ഗ്ലാസ്
  • വെളിച്ചെണ്ണ: -രണ്ട്​ ടേബ്​ൾ സ്പൂൺ
  • ഉപ്പ്: -ആവശ്യത്തിന്
  • ബേക്കിങ്​ സോഡാ: -ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം:

പച്ചരി കഴുകി വൃത്തിയാക്കി ഏഴ്​ മുതൽ എട്ട്​ മണിക്കൂർ വരെ കുതിർത്തി വെക്കുക. ശേഷം അരിപ്പയിലേക്ക് മാറ്റി വെള്ളം ഊറാൻ വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് അരിയും നാളികേരവും ചോറും ആവശ്യത്തിന് വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക.

അതിലേക്ക് വെളിച്ചെണ്ണയും ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. മൺചട്ടി നന്നായി ചൂടായി കഴിഞ്ഞാൽ ഓരോ തവി മാവ് ഒഴിച്ച് അടച്ചു വേവിച്ചാൽ നല്ല കുഴികളുള്ള ആരോടു കൂടിയ ഓട്ടപ്പം റെഡി.

Tags:    
News Summary - Not right yet Ottappam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.