ഹൈദരാബാദ് ബിരിയാണി

ചേരുവകള്‍:                                  

  1. ചിക്കന്‍ ഒരു കിലോ എട്ട് കഷ്ണങ്ങളാക്കി മുറിച്ചത് (ഇതില്‍ മഞ്ഞളും ഉപ്പും ഇഞ്ചി-വെളുത്തുള്ളി അരച്ചതും പുരട്ടി ബട്ടറില്‍ വറുത്തെടുക്കുക.)
  2. ബസ്മതി അരി -രണ്ട് കപ്പ് (ഒരു മുറി തേങ്ങയില്‍ നാല് കപ്പ് വെള്ളമൊഴിച്ച് പാലെടുത്ത് അതില്‍ ഉപ്പു ചേര്‍ത്ത് അരി വേവിച്ചു വറ്റിച്ചെടുക്കുക.)
  3. രണ്ട് ഇടത്തരം സവാള അരിഞ്ഞ് അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് മൂന്ന് ടേബിള്‍ സ്പൂണ്‍ നെയ്യില്‍ മൂപ്പിക്കുക
  4. ഇടത്തരം തക്കാളി ചെറുതായി അരിഞ്ഞത്
  5. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടീസ്പൂണ്‍
  6. പച്ച മുളക്  കീറിയത് -എട്ടെണ്ണം
  7. പകുതി ചെറുനാരങ്ങയുടെ നീര്
  8. പുതിയിന ഇല -കുറച്ച്
  9. കുരുമുളക് പൊടി, ഉപ്പ് -പാകത്തിന്
  10. കറുവപ്പട്ട പൊടിച്ചത് -രണ്ട് ടീസ്പൂണ്‍
  11. റോസ് വാട്ടര്‍, സാഫ്രണ്‍-പാകത്തിന്
  12. തേങ്ങാപാല്‍ -രണ്ട് കപ്പ്

തയാറാക്കുന്ന വിധം:

ഉള്ളി വറുത്ത് മാറ്റിയ നെയ്യില്‍ തക്കാളി വഴറ്റുക. നന്നായി വഴറ്റിയ ശേഷം രണ്ട് ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ശേഷം പച്ചമുളക്, കുരുമുളക് പൊടി, പുതിയിന, ഉപ്പ്, ചെറുനാരങ്ങാ നീര് ചേര്‍ത്ത് ഇളക്കുക. ഇതില്‍ പട്ട പൊടിച്ചത് ചേര്‍ത്ത് ഇളക്കി ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ശേഷം തേങ്ങാപാല്‍ ചേര്‍ത്ത്  പാത്രം അടച്ച് ചിക്കന്‍ വേവിക്കുക. വെന്ത ശേഷം അല്‍പം വറുത്ത ഉള്ളി ചേര്‍ത്ത് ഇളക്കി ചോറ് ദം ചെയ്യുക. മുകളില്‍ സാഫ്രണ്‍ റോസ് വാട്ടറില്‍ കലര്‍ത്തി ഒഴിക്കുക. കുറച്ചു ബട്ടര്‍ കഷ്ണങ്ങള്‍ മീതെ ഇടുക. ബാക്കി ഉള്ളിയും വിതറുക.

തയാറാക്കിയത്: ജമീല സിദ്ദീഖ്, ബഹ്റൈന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.