യു.പിയി​ലെ ആ ‘പൊലീസ്​ മിത്രങ്ങൾ’ ആരാണ്?​

2019 ഡിസംബർ 20ന് ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനു പിന്നാലെ പൊലീസ് നിരവധി ആരോപ ണങ്ങളാണ് നേരിടുന്നത്. നിരപരാധികൾക്കുനേരെ അതിക്രമം കാണിച്ചവരും പൊലീസി​െൻറ ഭാഗമായിരുന്നു എന്നതാണ് അവയിലൊന് ന്.
പൊതുമുതൽ നശിപ്പിക്കുകയും വെടിയുതിർക്കുകയും ആളുകളെ ലാത്തിച്ചാർജ് നടത്തുകയും ചെയ്​തത്​ പൊലീസിനൊപ്പ ം സിവിൽ വേഷത്തിലുണ്ടായിരുന്ന ‘അപരിചിതർ’ ആണെന്ന ഗുരുതരമായ ആക്ഷേപമുണ്ട്​. തിരക്കഥയനുസരിച്ചാണ് എല്ലാം നടന്നതെ ന്ന്​ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു പറയു​േമ്പാൾ പൊലീസി​​െൻറ സഹായികളായ അപരിചിതർ സംഘ്​പരിവാർ ഗു ണ്ടകളായിരുന്നുവെന്ന്​ സമാജ്​വാദി പാർട്ടി നേതാക്കൾ പറയുന്നു.

●ഡിസംബർ 19
പരിവർത്തൻ ചൗക്, ലഖ് നോ

ഇവിടെ പ്രതിഷേധം നടക്കു​േമ്പാൾ സാമൂഹികപ്രവർത്തക സദഫ് ജാഫറും ഉണ്ടായിരുന്നു. പെ​ട്ടെന്ന്​ പ്രക്ഷോഭ ത്തിനിടെ ഏതാനും അപരിചിതരെ കണ്ട്​ അവർ ഞെട്ടി. എവിടെ നിന്നോ നുഴഞ്ഞുകയറി വന്ന ഇവരാണ്​ കല്ലെറിയാനും വ്യവസ്ഥാപിത രീതിയിൽ അക്രമം പടർത്തുന്നതിനും മുന്നിൽനിന്നത്​. ഇക്കൂട്ടർ പ്രക്ഷോഭത്തി​​െൻറ ഭാഗമല്ലെന്നും പൊലീസ് അവരെ തട യുന്നില്ലെന്നും സദഫ് ജാഫർ ലൈവ് വിഡിയോയിലൂടെ പറയുന്നുണ്ടായിരുന്നു. ഇവരെയാരോ പ്രത്യേകം ചട്ടംകെട്ടി നിയോഗി ച്ചതാണെന്ന്​ സദഫ് വിശദീകരിച്ചു. വിഡിയോ പുറത്തുവന്നതിനു പിന്നാലെ അറസ്​റ്റിലായ സദഫിന്​ ദിവസങ്ങൾ കഴിഞ്ഞാണ്​ ജ ാമ്യം ലഭിച്ചത്​.

●ഡിസംബർ 20
നഹടോർ മെയിൻ മാർക്കറ്റ്

വെള്ളിയാഴ്​ച ജുമുഅ നമസ്​കാരത്തിന ്​ ശേഷം​ ധാരാളമാളുകൾ പ്രതിഷേധവുമായി പുറത്തിറങ്ങി. അവർ സർക്കാറിനെതിരെ മുദ്രാവാക്യങ്ങളുയർത്തിയെങ്കിലും കുറേ നേരത്തേക്ക്​ അക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. നഹാതൗർ ആർ.എസ്.എസ് നേതാവായ പ്രമോദ് ത്യാഗിയെ സ്ഥലത്തു കണ്ട പ്രതിഷേധക്കാർ അയാളുടെ സാന്നിധ്യത്തെപ്പറ്റി പൊലീസിനോട് സംശയം ഉന്നയിച്ചു. പൊലീസിന് ത്യാഗി നിർദേശം നൽകുന്നതാണ്​ പിന്നീട്​ കണ്ടതെന്ന്​ പ്രതിഷേധക്കാർ പറയുന്നു​. അതിനു പിന്നാലെ, ജനക്കൂട്ടത്തിനിടയിൽനിന്ന്​ കല്ലേറുണ്ടായി. സ്ഥിതിഗതികൾ വഷളായി. പൊലീസ് വെടിവെപ്പിൽ യുവാക്കളായ സുലൈമാൻ, അനസ് എന്നിവർ കൊല്ലപ്പെട്ടു. സംഭവം വിശദീകരിക്കുന്നതിനിടെ പ്രമോദ്​ ത്യാഗി പുതുതായി യു.പി സർക്കാർ രൂപവത്​കരിച്ച താൽ​കാലിക പൊലീസ്​ ​സേനയായ ‘പൊലീസ്​ മിത്രങ്ങളു’ടെ ഭാഗമാണെന്നാണ്​ പൊലീസ് പറഞ്ഞത്, സമാധാനം സ്ഥാപിക്കാനുള്ള സഹായമാണ്​ ത്യാഗി നൽകിയതെന്നാണ്​ പൊലീസ്​ വിശദീകരണം.

●ഡിസംബർ 20,
ബിജ്നോർ, സിവിൽ ലൈൻ
പലയിടങ്ങളിലും വെള്ളിയാഴ്​ച പ്രകടനം ആസൂത്രണം ചെയ്​തിരുന്നില്ല. ബിജ്നോറിലെ ജുമാമസ്​ജിദിൽ കറുത്തകൊടികൾ നാട്ടി സമാധാനപരമായ പ്രതിഷേധപരിപാടി നടത്തി. അനിഷ്​ടസംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പെെട്ടന്ന്, കച്ചേരി പള്ളിക്കു സമീപം കല്ലേറുണ്ടായതായി അഭ്യൂഹം പരന്നു. ഏതാനും ചെറുപ്പക്കാർ പള്ളിയിലേക്കോടി. അവരെ ഗുണ്ടകളും നേരത്തേതന്നെ അവിടെ നിലയുറപ്പിച്ച പൊലീസും ചേർന്ന് ആക്രമിച്ചു.
സമാജ്​വാദി പാർട്ടി നേതാവ് ശംശാദ് അൻസാരിയുടെ ഭർത്താവ് ആളുകളെ ശാന്തരാക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഒരുപാടുപേർ ക്രൂര മർദനത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഹിന്ദുത്വ സംഘടനകളിൽ പെട്ടവരാണ് ആക്രമണം നടത്തിയതെന്നും പൊലീസ് നോക്കിനിൽക്കുകയായിരുന്നുവെന്നും അൻസാരി പറഞ്ഞു.

●ഡിസംബർ 20
മുസഫർനഗർ, മഹാവീർ ചൗക്

വെള്ളിയാഴ്ച പ്രാർഥനക്കുശേഷം ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജനക്കൂട്ടം മഹാവീർ ചൗക്കിലെത്തിയപ്പോൾ അവരെ ആട്ടിയോടിക്കാൻ കേന്ദ്രമന്ത്രി പൊലീസിനോട് ആജ്ഞാപിച്ചതായി ആരോപണമുണ്ട്. പൊലീസ് ലാത്തിച്ചാർജ് നടത്തു​േമ്പാൾ ആ സംഘത്തിൽ ചില ഗൂഢസംഘങ്ങളുമുണ്ടായിരുന്നു. പൊലീസിനൊപ്പം ചേർന്ന് ആൾക്കൂട്ടത്തിനുനേരെ അക്രമം അഴിച്ചുവിട്ടവർ ഹിന്ദുത്വ സംഘടനകളിൽ പെട്ടവരാണെന്ന് കോൺഗ്രസ് നേതാവ് സൽമാൻ സയ്യിദ് പറയുന്നു.
അവർ വർക്​ഷോപ്പിന് തീവെക്കുകയും പ്രതിഷേധക്കാരിൽ ഒരാളുടെ കുതിരയെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിക്കുകയും ചെയ്​തു. പൊലീസ് ഒരക്ഷരം മിണ്ടിയില്ല, അവർക്കെതിരെ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്​തതുമില്ല. പ്രാദേശിക ബി.ജെ.പി നേതാവായ മോഹൻ തായൽ പറയുന്നത്, അവർ സ്വന്തം പാർട്ടിക്കാരാണെന്നും പൊലീസിനെ സഹായിക്കുകയായിരുന്നുവെന്നുമാണ്. ഈ അപരിചിതർ പ്രശ്​നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും അവർ പൊലീസി​​െൻറ സഹായികളായിരുന്നുവെന്നും മറ്റിടങ്ങളിലെ പൊലീസുകാർ പറയുന്നു.

●ആരാണീ പൊലീസ്​ മിത്രങ്ങൾ​?

കമ്യൂണിറ്റി പൊലീസിങ്​ സംവിധാനം ശക്​തിപ്പെടുത്താനാണ്​ ‘പൊലീസ്​ മി​ത്ര’ സംവിധാനം ഉത്തർപ്രദേശിലെ യോഗി സർക്കാർ കൊണ്ടുവന്നത്​. പൊലീസിനെ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും കമ്യൂണിറ്റി പൊലീസിങ് എന്ന സംവിധാനം ഉത്തർപ്രദേശ് സർക്കാർ അവതരിപ്പിച്ചതായി ക്രമസമാധാന ചുമതലയുള്ള ഐ.ജി പ്രവീൺ കുമാർ കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ചിരുന്നു. സന്നദ്ധസേവനമാണെന്നും ആർക്കും ബുദ്ധിമുട്ടുകളുണ്ടാവില്ലെന്നുമായിരുന്നു അന്ന്​ അവകാശവാദം. ‘പൊലീസ്​ മിത്ര’മായി ചേർന്നവർക്കെല്ലാം തിരിച്ചറിയൽ കാർഡുകൾ നൽകി. ഈ രൂപത്തിലുള്ള കമ്യൂണിറ്റി പൊലീസുകാർ ഏറെയുണ്ടെങ്കിലും ആർക്കും വേതനമൊന്നും നൽകുന്നില്ല. ഓരോ പൊലീസുകാരനും പത്ത്​ മിത്രങ്ങളെ റിക്രൂട്ട്​ ചെയ്യണം. 72 മണിക്കൂറിനുള്ളിൽ അത്തരത്തിൽ 15,000 അനുബന്ധ സേന യു.പി ​പൊലീസിനുണ്ടായി.

ഉത്സവങ്ങൾക്കും പൊലീസിന് വിവരങ്ങൾ കൈമാറുന്നതിനും ഈ സുഹൃത്തുക്കളെ ആവശ്യമുണ്ടെന്നാണ് ഐ.ജി പ്രവീൺ കുമാർ പറഞ്ഞത്. പൊലീസി​​െൻറ കീഴിലാണ് റിക്രൂട്ട്മ​​െൻറ്. നിലവിൽ കാൺപൂർ എസ്​.എസ്​.പി ആനന്ദ് തിവാരി മാത്രം എസ് 10, എസ് 8, എസ് 7 കാറ്റഗറികളിലായി ആയിരക്കണക്കിനാളുകളെ റിക്രൂട്ട് ചെയ്​തിട്ടുണ്ട്. ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനും പൊലീസിനെ സഹായിക്കുന്നതിനുമുള്ള ഈ പദ്ധതി എസ്​.പി.ഒ എന്ന പേരിൽ നേരത്തേതന്നെയുണ്ടായിരുന്നു. ഇപ്പോഴവർക്ക് പൊലീസ് മിത്രം എന്ന പേരു നൽകിയെന്നു മാത്രം. എസ്​.പി.ഒകൾക്കെതിരെ പരാതികൾ ഏറിയതിനെ തുടർന്ന് ആ സമ്പ്രദായം സംസ്ഥാന സർക്കാർ അവസാനിപ്പിച്ചിരുന്നു. ‘പൊലീസ്​ മിത്ര’ വന്നതിൽ പിന്നെ രഹസ്യ​പ്പൊലീസി​​െൻറ ജോലി നന്നേ ചുരുങ്ങി.
ഹിന്ദുത്വ സംഘങ്ങളിൽ ഏറെപേർ പൊലീസ് മിത്രങ്ങളായിട്ടു​ണ്ടെന്നും ഇവരുടെ പെരുമാറ്റത്തിൽ വലിയ മാറ്റം സംഭവിച്ചെന്നും മുൻ മന്ത്രി ദീപക് കുമാർ പറയുന്നു. അവരുടെ വാഹനങ്ങളുടെ മുന്നിൽ പൊലീസ് എന്നെഴുതിക്കാണാം. ചിലർ അവകാശപ്പെടുന്നത് ക്രൈം ബ്രാഞ്ചി​​െൻറ ഭാഗമാണെന്നാണ്. തോന്നിയത്​ ചെയ്യാൻ ഇവർക്ക്​ സ്വാതന്ത്ര്യമുണ്ടെന്നുവരു​േമ്പാൾ അതി​​​െൻറ അനന്തരഫലം ഉൗഹിക്കാവുന്നതേയുള്ളൂ.

●പൊലീസ് തോഴർക്ക് പറയാനുള്ളത്

മവാനയിൽ പൊലീസ് തോഴരെന്ന ആലങ്കാരികപദവിയുള്ള നിരവധി പേരുണ്ട്. അവർ ബി.ജെ.പി അംഗങ്ങളുമാണ്. അവരിലൊരാളായ ഗൗരവ് പറയുന്നത് പൊലീസിൽ ചേരുകയെന്ന ചിരകാലാഭിലാഷം നടക്കാതെ പോയപ്പോൾ പൊലീസ്​ മിത്രമായി മാറിയെന്നാണ്​. ‘ചുറ്റും സംശയകരമായി എന്തുകണ്ടാലും അവ ശ്രദ്ധിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്യും. ഞാനിപ്പോൾ പൊലീസി​​െൻറ നല്ല സുഹൃത്താണ്. അവർക്ക് ആളുകൾ കുറവാകുേമ്പാൾ പൊലീസുകാർ ഞങ്ങളെയും സഹായത്തിന് കൂട്ടും’. മുസഫർനഗറിലെ ദേവേന്ദർ പറയുന്നത്, അയാളിപ്പോൾ പൊലീസ് ചെക്പോസ്​റ്റിലാണ് താമസിക്കുന്നതെന്നാണ്.

●അക്രമങ്ങളിൽ അവരുടെ പങ്ക്

പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ, പൊലീസുകാരുടെ എണ്ണം കുറവായതിനാൽ പൊലീസ് ‘മിത്രങ്ങളുടെ’ സഹായം തേടി. അവരുടെ രീതികൾ വളരെ ക്രൂരമായിരുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. പലയിടത്തും അപരിചിതരെ സേനയിൽ കണ്ടപ്പോൾ മറ്റുള്ള പ്രദേശങ്ങളിൽനിന്നുള്ള പൊലീസുകാരായിരിക്കുമെന്നാണ് പൊതുജനം കരുതിയത്. എന്നാൽ, ജീൻസ് ധരിച്ചിരുന്ന അക്കൂട്ടർ കടുത്ത അക്രമമാണ് അഴിച്ചുവിട്ടിരുന്നത്.
എന്നാൽ, ഇക്കൂട്ടർ അക്രമങ്ങളിൽ പങ്കാളികളായിരുന്നുവെന്ന വാദം ശരിയല്ലെന്നാണ് സഹാറൻപൂർ ഡി.ഐ.ജി ഉപേന്ദ്ര അഗർവാളി​​​െൻറ വാദം. അക്രമം നടത്തിയതായി ജനം പരാതി നൽകിയാൽ അന്വേഷിക്കാമെന്നും അദ്ദേഹം പറയുന്നു.ഉത്സവം, വലിയ ജനക്കൂട്ടമുണ്ടാവുന്ന മറ്റുപരിപാടികൾ എന്നിവ നിയന്ത്രിക്കാനാണ് പൊലീസ് തോഴരെ റിക്രൂട്ട് ചെയ്​തതെന്ന്​ കാൺപൂർ എസ്.എസ്.പി ആനന്ദ് തിവാരി പറയുന്നു. അവർ അക്രമങ്ങളിൽ പങ്കാളികളല്ലെന്നും ആണെന്നുകണ്ടാൽ അതേക്കുറിച്ച് അേന്വഷണമാവാമെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - UP's Police Raj -Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.