വക്താക്കളോ വിഷനാവുകളോ?

ഏകപക്ഷീയമായ അടി എന്നൊന്നില്ല. അടി ചിലപ്പോഴൊക്കെ തിരിച്ചും കിട്ടും. അങ്ങനെ ഒരു കിട്ടലാണ്​ ഇന്ത്യയിലെ ഹിംസാത്മക ഹിന്ദുത്വ ഇപ്പോൾ നേരിടുന്നത്​. അടി ഗൾഫ്​ രാജ്യങ്ങളിൽ നിന്നായി എന്നുമാത്രം. മുസ്​ലിം വിരുദ്ധ നടപടികൾക്ക്​ കുപ്രസിദ്ധയും അക്കാര്യത്തിൽ മോശം ട്രാക്ക്​ റെക്കോഡുമുള്ള ബി.ജെ.പി വക്താവ്​ നൂപുർ ശർമയുടെ 'നാവ്​ പിഴ'യാണ്​ ഇത്തവണ ഹിന്ദുത്വ​െയ വലച്ചത്​. മേ​​​യ്​ 26ന്​ ​'​​​ടൈം​​​സ്​ നൗ' ​​​ചാ​​​ന​​​ലി​​​ലെ അ​​​ന്തി​​​ച്ച​​​ർ​​​ച്ച​​​യി​​​ൽ ബി.​​​ജെ.​​​പി വ​​​ക്താ​​​വ്​ നൂ​​​പു​​​ർ ശ​​​ർ​​​മ മു​​​സ്​​​​ലിം പ്ര​​​തി​​​നി​​​ധി​​​യോ​​​ട്​ മുഹമ്മദ്​ നബിയെയും...

ഏകപക്ഷീയമായ അടി എന്നൊന്നില്ല. അടി ചിലപ്പോഴൊക്കെ തിരിച്ചും കിട്ടും. അങ്ങനെ ഒരു കിട്ടലാണ്​ ഇന്ത്യയിലെ ഹിംസാത്മക ഹിന്ദുത്വ ഇപ്പോൾ നേരിടുന്നത്​. അടി ഗൾഫ്​ രാജ്യങ്ങളിൽ നിന്നായി എന്നുമാത്രം.

മുസ്​ലിം വിരുദ്ധ നടപടികൾക്ക്​ കുപ്രസിദ്ധയും അക്കാര്യത്തിൽ മോശം ട്രാക്ക്​ റെക്കോഡുമുള്ള ബി.ജെ.പി വക്താവ്​ നൂപുർ ശർമയുടെ 'നാവ്​ പിഴ'യാണ്​ ഇത്തവണ ഹിന്ദുത്വ​െയ വലച്ചത്​. മേ​​​യ്​ 26ന്​ ​'​​​ടൈം​​​സ്​ നൗ' ​​​ചാ​​​ന​​​ലി​​​ലെ അ​​​ന്തി​​​ച്ച​​​ർ​​​ച്ച​​​യി​​​ൽ ബി.​​​ജെ.​​​പി വ​​​ക്താ​​​വ്​ നൂ​​​പു​​​ർ ശ​​​ർ​​​മ മു​​​സ്​​​​ലിം പ്ര​​​തി​​​നി​​​ധി​​​യോ​​​ട്​ മുഹമ്മദ്​ നബിയെയും ഖു​​​ർ​​​ആ​​​നെ​​​യും ഇ​​​സ്​​​​ലാ​​​മി​​​നെ​​​യും പറ്റി അ​​​ധി​​​ക്ഷേ​​​പി​​​ച്ചു സംസാരിച്ചതാണ്​ തുടക്കം.

കാ​​​ശി ഗ്യാ​​​ൻ​​​വാ​​​പി പ​​​ള്ളി​​​യി​​​ലെ വു​​​ദു ഖാ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്​ ജ​​​ല​​​ധാ​​​ര​​​യോ ശി​​​വ​​​ലിം​​​ഗ​​​മോ എ​​​ന്ന വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​മാണ്​ ചാനൽ ചർച്ചയിൽ നടന്നത്​. നൂപുർ ശർമയെ പിന്തുണച്ച്​ ഡ​​​ൽ​​​ഹി ബി.​​​ജെ.​​​പി മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി ന​​​വീ​​​ൻ​​​കു​​​മാ​​​ർ ജി​​​ൻ​​​ഡാ​​​ലും അതേ ആ​ക്ഷേപം നടത്തി.

എന്നാൽ സൗ​​​ദി അ​​​റേ​​​ബ്യ, ഖ​​​ത്ത​​​ർ, കു​​​വൈ​​​ത്ത്, ഒ​​​മാ​​​ൻ, ഈ​​​ജി​​​പ്ത്, തുർക്കി​ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രെ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെത്തി. ഉ​​​പ​​​രാ​​​ഷ്ട്ര​​​പ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കെ, ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​റെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ഖ​​​ത്ത​​​ർ പ്ര​​​തി​​​ഷേ​​​ധം രേഖപ്പെടുത്തി. ഈ​​​ജി​​​പ്തി​​​ലും സൗ​​​ദി​​​യി​​​ലും മോ​​​ദി​​​സ​​​ർ​​​ക്കാ​​​റി​​​നെ​​​തി​​​രാ​​​യ ഹാ​​​ഷ്​​​​ടാ​​​ഗ്​ കാ​​​മ്പ​​​യി​​​നു​​​ക​​​ൾ ട്വി​​​റ്റ​​​റി​​​ൽ നിറഞ്ഞു. പ​​​ല​​​രും ഇ​​​ന്ത്യ​​​ൻ ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​​ൾ​​​ക്കെ​​​തി​​​രാ​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണാ​​​ഹ്വാ​​​ന​​​ം നടത്തി. വിഷയം രാജ്യാന്തര ത​​​ല​​​ത്തി​​​ൽ തിരിച്ചടിയായതോടെ ബി.ജെ.പി നൂപുർ ശർമയെ പുറത്താക്കിയും അപലപിച്ചും രംഗത്തെത്തി. ഇതിനിടെ, ഐക്യരാഷ്ട്ര സഭയും പ്രവാചകനിന്ദയെ അപലപിച്ചു.

നൂപുർ ശർമക്ക്​ നാക്കുപിഴവൊന്നും സംഭവിച്ചിട്ടില്ല. നൂപുർ ശർമയും അവരുടെ പാർട്ടിയും സംഘ്​പരിവാറും ദശാബ്​ദങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്​ 'കൈവിട്ട്​' പോയി എന്നു മാത്രമേയുള്ളൂ. ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുത്വവാദം ചെയ്തുകൊണ്ടിരുന്നത്​ അപരമതവിദ്വേഷം പ്രചരിപ്പിക്കുകയും അതിലൂടെ സമൂഹത്തിൽ ധ്രുവീകരണം സാധ്യമാക്കുകയുമാണ്​. ബി.​െജ.പി വക്താവായ ഒരാൾക്ക്​ നാക്ക്​ എങ്ങനെ ഉപയോഗിക്കണമെന്ന്​ കൃത്യമായി അറിയാം. ഇവിടെയും അവർ നാക്ക്​ കൃത്യമായി ഉപയോഗിച്ചു. ഇസ്​ലാമോഫോബിക്കായ സമൂഹത്തിൽ തൽക്കാലം തിരിച്ചടിയായാലും ദീർഘകാല താൽപര്യവുമായി ബന്ധപ്പെട്ട്​ പറഞ്ഞ വാക്കുകൾ ഗുണകരമാകുമെന്ന്​ അവർക്കറിയാം. രാജ്യം കൂടുതൽ കൂടുതൽ വർഗീയവത്കരിക്കപ്പെടണമെന്ന്​ കരുതുന്നവർക്ക്​ എന്ത്​ നാക്കുപിഴ?

നൂപുർ ശർമ ഒറ്റയാളല്ല. രാജ്യത്ത്​ നിരവധി നൂപുർ ശർമമാരും പി.സി. ജോർജുമാരുമുണ്ട്​. അവർ കിട്ടുന്ന അവസരത്തിലെല്ലാം വെറുപ്പിന്റെ വക്താക്കളാകും.

ഈ വിഷനാക്കുകളെ പൊരുതി തോൽപിക്കുക എന്നതാണ്​ പ്രധാനം. സമൂഹത്തിന്‍റെ വിഷം തൊട്ടുതീണ്ടാത്ത നാക്കുകളിൽനിന്നുള്ള ശബ്​ദങ്ങൾ ആയിരങ്ങളായി നിറയട്ടെ.​ വിഷ നാക്കുകൾക്ക്​ ശബ്​ദിക്കാൻ അവസരം കൊടുക്കരുത്​.

Tags:    
News Summary - madhyamam weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.