ചേലേമ്പ്ര: പുല്ലിപ്പറമ്പ് ചെറുകാട്ട് അബൂബക്കർ (ബക്കർ ഹാജി -90) നിര്യാതനായി. പുല്ലിപ്പറമ്പ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറായി സേവനമനുഷ്ഠിച്ചിരുന്നു. തൃശ്ശിനാപ്പള്ളി ഭാരത് ഹെവി ഇലക്ട്രിക്കൽസ് റിട്ട. ജീവനക്കാരനായിരുന്നു.
ഭാര്യ: പരേതയായ എം.കെ. സൈനബ. മക്കൾ: മുഹമ്മദ് ബഷീർ (റിട്ട. കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് വിഭാഗം), നിസാർ, മുഹമ്മദ് അബ്ദുൽ ലത്തീഫ് (തയ്യൽ തൊഴിലാളി യൂനിയൻ എസ്.ടി.യു വള്ളിക്കുന്ന് മണ്ഡലം പ്രസി), അബ്ബാസ്, ലിയാഖത്ത് അലി, റസിയ ബീഗം.
മരുമക്കൾ: ആസ്യ, ഖദീജ, ഷബ്ന (അധ്യാപിക പുല്ലിപ്പറമ്പ് എസ്.വി.എ യു.പി സ്കൂൾ), നൂർജഹാൻ, ഹാജറ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, കുഞ്ഞാപ്പുട്ടി, അബ്ദുൽ ഖാദർ എന്ന അബ്ദു, ബിച്ചിക്കോയ, ഫാത്തിമക്കുട്ടി, കുഞ്ഞാത്തുട്ടി, ബീരായുമ്മ, ഖദീസക്കുട്ടി.