ചവറ: മദ്യപാനത്തിനിടയിലെ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിെൻറ അടിയേറ്റ് വ്യാപാരി മരിച്ചു. ചവറ തെക്കുംഭാഗം വടക്കും മുറിയിൽ ജ്യോതിസ്സ് വീട്ടിൽ ഗോപകുമാരപിള്ളയുടെയും പരേതയായ ചന്ദ്രികയമ്മയുടെയും മകൻ സനൽകുമാർ (47) ആണ് മരിച്ചത്. തേവലക്കര ചേനങ്കര മുക്കിൽ ടി.വി റിപ്പയറിങ് കട നടത്തുന്ന കൊല്ലം കല്ലുംതാഴം കുറ്റിയിൽ കിഴക്കതിൽ ജ്യോതികുമാറിനെ (47) അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- സനൽകുമാർ തനിച്ച് താമസിക്കുന്ന വീട്ടിൽ ഞയറാഴ്ച രാത്രി ആറ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കവെ ജ്യോതികുമാറുമായി വാക്കേറ്റമുണ്ടായി.
തുടർന്ന്, ബുള്ളറ്റിെൻറ ക്രാഷ് ഗാർഡിെൻറ ഒരു ഭാഗം കൊണ്ട് സനൽകുമാർ ജ്യോതികുമാറിനെ അടിച്ചു. ക്രാഷ് ഗാർഡിെൻറ ഇരുമ്പുകമ്പി കൊണ്ട് ജ്യോതികുമാറും തിരിച്ചടിച്ചു. ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ അടിയേറ്റ പാടുണ്ട്. തുടർന്ന്, ജ്യോതികുമാർ ചവറയിലെത്തി സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ഒളിവിൽ താമസിച്ചു. കരുനാഗപ്പള്ളി എ.സി.പിക്ക് കിട്ടിയ വിവരത്തെ തുടർന്ന് തെക്കുംഭാഗം എസ്.എച്ച്.ഒ ആർ. രാജേഷ് കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സുജാതൻപിള്ള, സിദ്ദീഖ്, എ.എസ്.ഐമാരായ സന്തോഷ്, വേണുഗോപാൽ, പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, സന്തോഷ് എന്നിവരുമുണ്ടായിരുന്നു. സനൽകുമാറിെൻറ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.