വള്ളികുന്നം: വള്ളികുന്നം കടുവങ്കൽ കൃപാഭവനത്തിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞന്നാമ്മ, കുഞ്ഞുമോൻ, കൊച്ചുമത്തായി, തങ്കമ്മ, സാലി, ബിജു. മരുമക്കൾ: ബാബു, രാജു, സിസിലി, ഏലിയാമ്മ, സുമ, പരേതനായ മാമ്മച്ചൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഇലിപ്പക്കുളം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.