ചിറക്കടവ്: ശ്രീനാരായണ ഗുരുവിൽനിന്ന് നേരിട്ട് അനുഗ്രഹം നേടിയ കൈതമല മാധവൻ (103) നിര്യാതനായി. കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിൽ ഗുരുവിൽനിന്ന് ശാഖാ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ സംഘത്തിനൊപ്പം ബാലനായ മാധവനുമുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂനിയനും ചിറക്കടവ് ശാഖയും മാധവനെ ആദരിച്ചിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഗോപി, ചെല്ലമ്മ, ലീലാമ്മ, പരേതയായ വത്സ, മോളി, കുട്ടപ്പൻ, ബീന, ബിന്ദു. മരുമക്കൾ: സുപ്രൻ, നാരായണൻകുട്ടി, പരേതനായ ഗംഗാധരൻ, സജീവ്, രാജൻ, അജിത കുട്ടപ്പൻ. സംസ്കാരം നടത്തി.