ചെത്തിപ്പുഴ: തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗമായ ഫാ. കുഞ്ചെറിയ പത്തില്‍ സി.എം.ഐ (83) നിര്യാതനായി. ചങ്ങനാശ്ശേരി അതിരൂപതയിലെ പുളിങ്കുന്ന്-കണ്ണാടി സെന്റ് റീത്താസ് ഇടവകപ്പള്ളി പരേതരായ പത്തില്‍ വര്‍ക്കി യൗസേഫിന്റെയും മറിയത്തിന്റെയും മകനായി 1939ല്‍ ജനിച്ചു. പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാഭ്യാസശേഷം സി.എം.ഐ സഭയില്‍ ചേര്‍ന്നു. ദൈവശാസ്ത്രത്തില്‍ ബല്‍ജിയം കാത്തലിക് യൂനിവേഴ്സിറ്റിയില്‍നിന്ന് 1979ല്‍ ഡോക്ടറേറ്റ് നേടി. ബംഗളൂരു ധര്‍മാരാം വിദ്യാരക്ഷതത്തില് പ്രഫ. ഡീന്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം സേവനം ചെയ്തു. 1980 മുതല്‍ 86 വരെ ഇന്ത്യന്‍ തിയോളജി അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. എഫ്.എ.ബി.സിയുടെ എക്യുമെനിക്കല്‍ കമ്മിറ്റി മെംബറായിരുന്നു. 2008-2011 കാലയളവില്‍ തിരുവനന്തപുരം സെന്റ് ജോസഫ്, പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവനമനുഷ്ഠിച്ചു.മോഡല്‍സ് ഇന്‍ എക്യുമെനിക്കല്‍ ഡയലോഗ് (1981), ഇന്ത്യന്‍ ചര്‍ച്ചസ് അറ്റ് ദ കോസ് റോഡ്സ് (1995) ഇവ സുപ്രധാന സംഭാവനകളാണ്. ധാരാളം ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും രചിച്ചിട്ടുണ്ട്. ജീവധാരയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കവെയാണ് അന്ത്യം. സഹോദരങ്ങള്‍: സേവ്യര്‍ (കണ്ണാടി), പരേതരായ വര്‍ഗീസ് (കണ്ണാടി), മറിയാമ്മ കവലയ്ക്കല്‍ (രാമങ്കരി), ജോസഫ് (കണ്ണാടി), ആന്റണി (പത്തനംതിട്ട), ചാക്കോ (ആലപ്പുഴ), കൊച്ചുത്രേസ്യാമ്മ വള്ളിയാന്തടത്തില്‍ (കുറുമ്പനാടം), തോമസ് (കണ്ണാടി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമത്തില്‍.