കാഞ്ഞിരപ്പള്ളി: മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പരേതനായ പരീത് റാവുത്തറുടെ ഭാര്യ ഹാജറ ബീവി (93) നിര്യാതയായി. മക്കൾ: പ്രഫ. ഷാഹുൽ ഹമീദ് (റിട്ട. ഫാറൂഖ് കോളജ്, കോഴിക്കോട്), അബ്ദുൽ കരീം (റിട്ട. ഗവ. അധ്യാപകൻ, എരുമേലി എം.ഇ.എസ് കോളജ് മുൻ ചെയർമാൻ), അബ്ദുൽ അസീസ്, മുഹമ്മദ് ഇസ്മായിൽ (പ്രവാസി ലീഗ് കോട്ടയം ജില്ല പ്രസിഡൻറ്), മുഹമ്മദ് ബഷീർ, മുഹമ്മദ് ഫൈസൽ, അനീസ ഹബീബ്, ഹസീന റഷീദ്. മരുമക്കൾ: ഹബീബ് മുഹമ്മദ് പത്തനംതിട്ട (റിട്ട. ഓഫിസർ, ന്യൂ ഇന്ത്യ ഇൻഷുറൻസ്), വി.കെ. റഷീദ് (വടക്കേടത്ത്, കോട്ടയം), റാഹില ബീവി, നസീമ ബീവി, സുബൈദ ബീവി, ഫൗസിയ ബീവി, ഷീബ, ഷാഹിന.