കടുത്തുരുത്തി: വയോധികയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.
കുര്യനാട് കപ്പലുമാക്കൽ മേരി ജോസിന്റെ (68) മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്.
മേരി ജോസ് ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇവരെ കാണാനില്ലെന്ന് മക്കൾ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരിസരത്തുനിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു.
കടുത്തുരുത്തി അഗ്നിരക്ഷ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ ടി. ഷാജി കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡി.സന്തോഷ്, ഫയർ ഓഫിസർമാരായ അരുൺ പി.എസ്, കെ.പി അനൂപ്, എസ്.ആർ രഞ്ജിത്ത്, മനു കെ.സി, രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.