അങ്കമാലി: അങ്കമാലിയിൽ ഹോട്ടലിന് പിന്നിലുള്ള ചാർത്തിൽ അജ്ഞാതെൻറ മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തി. ആലുവ റോഡിൽ ബാങ്ക് ജങ്ഷന് സമീപത്തെ ഹോട്ടലിെൻറ പിൻഭാഗത്ത് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്. പുഴുവരിച്ചതിനാൽ മുഖം തിരിച്ചറിയാൻ കഴിയുന്നില്ല.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഹോട്ടൽ ആറ് മാസത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു. ശനിയാഴ്ച ഉടമ ഹോട്ടൽ തുറന്നപ്പോൾ ദുർഗന്ധമുണ്ടായിരുന്നു. എലിയും മറ്റും ചത്ത് കിടക്കുന്നതായിരിക്കുമെന്നാണ് കരുതിയത്.
അറ്റകുറ്റപ്പണിക്ക് ഞായറാഴ്ച എത്തി വീണ്ടും തുറന്നപ്പോൾ ഹോട്ടലിെൻറ പിൻഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് പിൻഭാഗത്തെ ഷട്ടർ തുറന്ന് നോക്കിയപ്പോഴാണ് ചാർത്തിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഉടൻ അങ്കമാലി പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. ശാസ്ത്രീയ കുറ്റാന്വേഷണ സംഘം തിങ്കളാഴ്ച പരിശോധനക്കെത്തും.
മോഷണ ശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഹോട്ടലിെൻറ പിന്നിലെ ചാർത്തിെൻറ ഗ്രില്ല് പൊളിച്ചിട്ടുണ്ട്. ഗ്രില്ല് പൊളിച്ച് അകത്ത് കടക്കുന്നതിനിടെ വലതുഭാഗത്തെ ഭിത്തിയിലുണ്ടായിരുന്ന മോട്ടോറിെൻറ സ്വിച്ചിൽനിന്നും ഷോക്കേറ്റിരിക്കാമെന്നാണ് പൊലീസിെൻറ നിഗമനം. മോട്ടോറിെൻറ സ്വിച്ചിെൻറ കവർ ഇളകിമാറി കിടക്കുകയാണ്. ഇരുട്ടായതിനാൽ സ്വിച്ച് കണ്ടിട്ടുണ്ടാകില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.