മൂവാറ്റുപുഴ: കടാതി അമ്പലംപടിയിൽ ബുധനാഴ്ച രാവിലെ മരിച്ച വ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . കടാതി കുറ്റിക്കാട്ട് കെ.വി. തൊമ്മച്ചനാണ് (77) മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഭാര്യ: കോലഞ്ചേരി ഓമ്പാളയില്‍ കുടുംബാംഗം ശോശാമ്മ. മക്കള്‍: അനീഷ, സോമി, റീന (നഴ്സ് ബഹ്റൈൻ), സീന (ശ്രീശങ്കര കോളജ്, കാലടി). മരുമക്കള്‍: എല്‍ദോസ് മാമ്പിള്ളില്‍ തിരുവാങ്കുളം, പൗലോസ് ഊരംകുഴിയില്‍ മേക്കടമ്പ്, വര്‍ഗീസ് മാത്യു (ബഹറൈന്‍) പീസ് വില്ല മേക്കടമ്പ്, മോട്ടി പൈനാടത്ത് നെടുമ്പാശ്ശേരി.