മൂവാറ്റുപുഴ: നാടകനടനും സംവിധായകനും മിമിക്രി കലാകാരനുമായ കോട്ടയം പ്രസാദ് (55) നിര്യാതനായി. കോട്ടയം നീണ്ടൂർ തോട്ടപ്പിള്ളിൽ കുടുംബാംഗമാണ്. ഭാര്യ: നെല്ലാട് ചുണ്ടേത്ത് കുടുംബാംഗം ഉഷ. മക്കൾ: അഖില (നഴ്സ്, ബംഗളൂരു), ആകാശ്.
അങ്കമാലി അമൃത, കോട്ടയം സമഷ്ടി, കൊച്ചിൻ സുമംഗല എന്നീ പ്രഫഷനൽ സമിതികളിൽ അഭിനയിച്ചു. അങ്കമാലി ദൃശ്യകലയുടെ ‘ഗരുഡൻ പറവ’ നാടകം സംവിധാനം ചെയ്തു. ടെലിഫിലിമുകളിലും അഭിനയിച്ചു. മിമിക്രി കലാകാരന്മാരായിരുന്ന അബി, സാഗർ ഷിയാസ് എന്നിവരോടൊപ്പം വേദികളിൽ നിറഞ്ഞുനിന്നു. പൊൻകുന്നം മിഡാസ് ബാറിൽ ജനറൽ മാനേജറായിരുന്നു. സംസ്കാരം ബുധനാഴ്ച മൂവാറ്റുപുഴ നെല്ലാട് തോട്ടപ്പിള്ളിൽ വീട്ടുവളപ്പിൽ.