മൂവാറ്റുപുഴ: ആനിക്കാട് കണിമറ്റത്തിൽ പരേതനായ മാണി ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. ആരക്കുഴ മാതേക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയ്, ജയിംസ്, മാത്യു, ഫ്രാൻസിസ്, ജോൺസൺ, ബിജു, പരേതയായ മിനി. മരുമക്കൾ: മേരി, അൽഫോൻസ, സാലി, അൽഫോൻസ, ആൻസി, ബേബി, ടോജോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.