ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു
തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ഉദയംപേരൂർ പത്താംകുഴി ബിജുവിന്റെ ഭാര്യ വിനീതയാണ് (37) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിന് ഉദയംപേരൂർ പത്താംമൈലിലായിരുന്നു അപകടം. കോടതി ജീവനക്കാരിയായ വിനീത എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ പത്താംമൈലിന് സമീപം സ്കൂട്ടറിൽ ടിപ്പറിടിക്കുകയായിരുന്നു. ഉടൻ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ 11.30ഓടെ മരിച്ചു. അപകടത്തിന് കാരണമായ ലോറി ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ വൈക്കം ചെമ്പിലെ വീട്ടിൽ സംസ്കരിക്കും. മക്കൾ: ആദിത്യ, ആദർശ്.