കുറുപ്പംപടി: സി.എം.സി എസാരിബാഗ് പ്രൊവിൻസ് കാർമൽ സഭൻ മഠാംഗം സിസ്റ്റർ ജിൻസി സി.എം.സി (73) നിര്യാതയായി. തലയ്ക്കൽ പരേതരായ മത്തായി-അന്നമ്മക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതനായ മാത്യു, സിസ്റ്റർ ലിയോ സി.എം.സി വാഴക്കുളം, സി. പ്രീമ കൊട്ടിയം, ജോർജ് തോമസ് മൂവാറ്റുപുഴ, സി. സ്റ്റാനി സി.എം.സി (വിശ്വജ്യോതി ഹോസ്റ്റൽ, വാഴക്കുളം), മേരി സെബാസ്റ്റ്യൻ പടിഞ്ഞാറെ വീട്ടിൽ കാഞ്ഞിരപ്പള്ളി, മോളി സേവ്യർ. സിസ്റ്ററിന്റെ സേവനരംഗം വടക്കേ ഇന്ത്യയിലെ ഝാർഖണ്ഡിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് കുറുപ്പംപടി മിഷ്യൻ മഠത്തിൽ ആരംഭിച്ച് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തലിന്റെ പ്രധാന കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ പള്ളി സെമിത്തേരിയിൽ.