കൊച്ചി: കേരള ഹൈകോടതിയിലെ പ്രശസ്ത അഭിഭാഷകൻ ടി.കെ. വേണുഗോപാലൻ (86) നിര്യാതനായി. ചേന്ദമംഗലം തെക്കേകുന്നത്ത് കുടുംബാംഗമാണ്. 65 വർഷമായി അഭിഭാഷകനും ആദ്യകാല കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ്. ഭാര്യ: പി. രാധ, മക്കൾ: ദേവൻ വേണുഗോപാലൻ (അഭിഭാഷകൻ, ഹൈകോടതി), മിനി വേണുഗോപാലൻ (അധ്യാപിക ഗവ. എച്ച്.എസ്.എസ്, നെയ്യാറ്റിൻകര). മരുമക്കൾ: സുനജ ദേവൻ, ഒ.കെ. ഹരിദാസ് (അധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, നെയ്യാറ്റിൻകര).