പെരുമ്പാവൂർ: വെസറ്റ് വെങ്ങോല തേപ്പാല ടി.എം. മാത്യു (88) നിര്യാതനായി. ശാലേം സ്കൂൾ ഹെഡ്മാസ്റ്റർ, മാനേജർ, വെങ്ങോല പഞ്ചായത്ത് മെംബർ, വെങ്ങോല സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മാർബഹനാം സഹദ വലിയ പള്ളി ട്രസ്റ്റി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ബേബി (റിട്ട. അധ്യാപിക ശാലേം സ്കൂൾ). മക്കൾ: ബീന, പരേതനായ മത്തായിക്കുഞ്ഞ്, ബിനു, ബിന്ദു, ബിൻസി. മരുമക്കൾ: ബോബൻ, റെജി, മേവൽ, ബൈജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെങ്ങോല മാർബഹനാം സഹദ വലിയപള്ളി സെമിത്തേരിയിൽ.