ചാവക്കാട്: ചക്കംകണ്ടത്ത് കാണാതായ വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിയന്തറ വീട്ടില്‍ താമിക്കുട്ടിയെയാണ് (70) വീടിന് പിറകിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 11 മുതല്‍ താമിക്കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാര്‍ ചാവക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച രാവിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഗുരുവായൂര്‍ അഗ്നിരക്ഷ സേനയും ചാവക്കാട് പൊലീസും മൃതദേഹം കരക്കെത്തിച്ചു. ഭാര്യ: തങ്കംകുട്ടി. മക്കൾ: വാസന്തി, അനാമിയന്‍.