എരുമപ്പെട്ടി: നെല്ലുവായ് നെന്മണിക്കരമഠം വീട്ടിൽ അനന്തരാമൻ (75) കോവിഡ് ബാധിച്ച് മരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. നവംബർ 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: രാജലക്ഷ്മി. മക്കൾ: ശ്രീവിദ്യ, ലത, ഗീത, ശോഭ. മരുമക്കൾ: ഹരിഹരൻ, പ്രശാന്ത്, ശ്രീനിവാസൻ, വെങ്കിടേശ്വരൻ.
മനക്കൊടി: ഏലോത്ത് ക്ഷേത്രം റോഡിൽ പാലിശ്ശേരി സുകുമാരെൻറ ഭാര്യ സരസ്വതി (62) കോവിഡ് ബാധിച്ച് മരിച്ചു. ഡയാലിസിസിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇവർക്ക് കോവിഡ് ബാധിച്ചത്. സുകുമാരനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം മാറി വീട്ടിലെത്തി ക്വാറൻറീനിൽ കഴിഞ്ഞിരുന്ന സരസ്വതിയ്ക്ക് വീണ്ടും രോഗം കണ്ടെത്തുകയായിരുന്നു. 23ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. മക്കൾ: സുധീഷ്, സജീഷ്. മരുമക്കൾ: ഹിമ, ആരതി. സംസ്കാരം ശനിയാഴ്ച കോവിഡ് 19 മാനദണ്ഡമനുസരിച്ച് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.