പട്ടാമ്പി: പെരുമുടിയൂർ ചെറുശ്ശേരി ശിവക്ഷേത്രത്തിനു സമീപം കൊടതൊടിയിൽ വേലായുധൻ (86) നിര്യാതനായി. പട്ടാമ്പിയിലെ മുൻ ആധാരം എഴത്തുകാരനായിരുന്നു. ഭാര്യ: സൗദാമിനി. മക്കൾ: ഗിരീഷ് (വിദേശം), സതീഷ് (സി.പി.എം പട്ടാമ്പി ലോക്കൽ കമ്മിറ്റി അംഗം, ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു ഡിവിഷൻ ട്രഷറർ, പട്ടാമ്പി സർവിസ് ബാങ്ക് ശങ്കരമംഗലം ശാഖ മാനേജർ), സിന്ധു. മരുമക്കൾ: അനിൽദാസ് (വിദേശം), ലീന (വിദേശം), ശ്രീഷ (അധ്യാപിക, പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഷൊർണ്ണൂർ ശാന്തിതീരത്ത്.