തൃത്താല: പട്ടിത്തറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.എം. ബാലൻമാസ്റ്റര്‍ (83) നിര്യാതനായി. ആലൂർ എ.എം.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. 16 വർഷം പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ്, പ്രഥമ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, പട്ടിത്തറ സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി (റിട്ട. അധ്യാപിക ആലൂർ സ്കൂൾ). മക്കൾ: സുനിൽ (അധ്യാപകൻ, കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സിന്ധു (അധ്യാപിക, ആനക്കര സ്കൂൾ), സീമ (എൻജിനീയർ). മരുമക്കൾ: ശശിധരൻ (ബിസിനസ്), രഞ്ജിത് (എൻജിനീയർ), ശ്രീകല (അധ്യാപിക, എം.ഐ ഹൈസ്കൂൾ പൊന്നാനി). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.