കിഴക്കഞ്ചേരി: മാര്യപ്പാടം തോണി പറമ്പിൽ വീട്ടിൽ വിശ്വനാഥൻ (81) നിര്യാതനായി. പ്ലാച്ചിക്കുളമ്പ് ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. പിതാവ്: പരേതനായ കുഞ്ഞുകുട്ടൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: സത്യഭാമ (റിട്ട. പ്രധാനാധ്യാപിക, എ.യു.പി സ്കൂൾ തൃപ്പന്നൂർ). സഹോദരങ്ങൾ: പ്രഭാകരൻ, കനകം, പ്രേമ, ദേവി പങ്കജം, ശാന്ത, ഓമന, പരേതരായ രുക്മിണി, വേശു.