പുത്തനത്താണി: ചെലൂർ മങ്ങാട്ടുകാവുങ്ങൽ പരേകത്ത് മുഹമ്മദ് ഹാജി (ബാപ്പു ഹാജി -88) നിരാതനായി.
ആതവനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം, ആതവനാട് പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കോൺഗ്രസ് ആതവനാട് മണ്ഡലം ട്രഷറർ, മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡന്റ്, സ്വതന്ത്ര തൊഴിലാളി യൂനിയൻ ജില്ല ഭാരവാഹി, ചെലൂർ മഹല്ല് മുൻ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ജില്ല വൈസ് പ്രസിഡന്റ്, പുത്തനത്താണി യൂനിറ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, പുത്തനത്താണി എം.ഇ.എസ് സ്കൂൾ കമ്മിറ്റിയംഗം, ചെലൂർ സ്കൂൾ എം.എം.എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: പരേതയായ നഫീസ ഹജ്ജുമ്മ. മക്കൾ: ശുക്കൂർ, മൊയ്ദീൻ, അബ്ദുസ്സലാം, ഹമീദ് അലി, ശംസുദ്ദീൻ, അയിഷ, സീനത്ത്, സുലൈഖ. മരുമക്കൾ: ത്വാഹിർ, ഖദീജ, ജമീല, ഫസീല, ഹാഷിറ, ആബിദ, പരേതരായ ബഷീർ, മുഹമ്മദ് കുട്ടി എന്ന ബാവ, സൈനബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചെലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.