ഏലംകുളം: കുന്നക്കാവിലെ പരേതനായ വലിയതൊടി വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് (മയമി-72) നിര്യാതനായി. ഇറിഗേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഏലംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, കുന്നക്കാവ് ജി.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ്, കുന്നക്കാവ് ഹിമായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി അംഗം, കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ കമ്മിറ്റി അംഗം, മുതുകുർശ്ശി രാമൻചാടി സംരക്ഷണസമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാടാല ഹാജറ. മക്കൾ: ഷഹർബാനു, ഷംസുദ്ദീൻ (യു.എ.ഇ), സുരയ്യ, നസീമ, യാസർ, ഇസ്മായിൽ റജായി (ഇരുവരും യു.എ.ഇ), ജിഷാദ് തുർമുദി.
മരുമക്കൾ: പാറക്കപ്പറമ്പിൽ ബരീറ (കരിങ്ങനാട്), പുൽകൂത്ത് ഉസ്മാൻ (കോട്ടപ്പറമ്പ്), കുന്നത്തുപറമ്പിൽ കുഞ്ഞിമൊയ്തു (പട്ടിക്കാട്), മച്ചഞ്ചേരി ഷഹന (നെടുങ്ങോട്ടിരി), പുളിക്കൽ നജ്ല (പുലാമന്തോൾ), അബ്ദുസ്സലാം (കരിപ്പൂർ), പരിയംതടത്തിൽ ഷഫ്ന (മങ്കട), പരേതനായ കൊലോതൊടി അബ്ദു (കുന്നപ്പള്ളി). സഹോദരങ്ങൾ: പാത്തുമ്മ, ആച്ചുട്ടി, പരേതരായ സൈതാലി, മരക്കാർ മാസ്റ്റർ, മമ്മദ് മാസ്റ്റർ.