മോങ്ങം: യു.പി. അലവി കാമിൽ സഖാഫി (53) നിര്യാതനായി. തലശ്ശേരി, തൊക്കിലങ്ങാടി, കല്ലായി, എടക്കാട്, പേരാമ്പ്ര, ഹാസൻ, ഹുൻസൂർ, ഹന്ദർസന്ധ എന്നിവിടങ്ങളിൽ ഇമാമായും മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ഓർഗനൈസറായി ജോലി ചെയ്തുവരുകയായിരുന്നു. ഒക്ടോബർ 23ന് രണ്ടാമത്തെ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് അന്ത്യം. പിതാവ്: പരേതനായ ഉള്ളാട്ടുപറമ്പിൽ സെയ്തലവി മുസ്ലിയാർ. മാതാവ്: പരേതയായ ഉള്ളാട്ടുപറമ്പിൽ ഫാത്തിമ. മക്കൾ: സ്വഫ്വാൻ ഹാശിമി, മുബശ്ശിർ, ഹാജറ, സഹ്ല. ഭാര്യ: സുമയ്യ പാടന്തറ. മരുമക്കൾ: അബ്ദുശ്ശുകൂർ മുഈനി പുളിക്കൽ (മഅ്ദിൻ മിംഹാർ അധ്യാപകൻ), റാശിദ് റബ്ബാനി കാവനൂർ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഇബ്രാഹിം, അബ്ദുസ്സമദ്, സൈനബ, പരേതനായ അബ്ദുന്നാസർ.