കോട്ടക്കൽ: സർഹിന്ദ് നഗർ സ്വദേശി പരേതരായ കാലൊടി മുഹമ്മദ് കുട്ടിയുടെയും കദിയാമുവിന്റെയും മകൻ കാലൊടി മുതുവിൽ ഉണ്ണീൻകുട്ടി (74) നിര്യാതനായി.
നിയമ ബിരുദധാരിയും എം.എ (ഇക്കണോമിക്സ്), എം.ബി.എ ബിരുദാനന്തര ബിരുദധാരിയുമായിരുന്ന ഇദ്ദേഹം വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് മാനേജിങ് ഡയറക്ടർ, ഗാർമെന്റ്സ് ലിമിറ്റഡ് ജനറൽ മാനേജർ, സ്റ്റീൽ കോംപ്ലക്സ് മാനേജിങ് ഡയറക്ടർ, കേരള മിഷൻ ഗ്രൂപ് ഡയറക്ടർ, അഗ്രോ മെഷീനറി കോർപറേഷൻ ഡെപ്യൂട്ടി മാനേജർ, സെൻട്രൽ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് രജിസ്ട്രാർ, രാജീവ് ഗാന്ധി ബയോ ടെക്നോളജി കൺട്രോളർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആയിശു ഒളകര. മക്കൾ: മുഹമ്മദ് ഇഖ്ബാൽ (കൊച്ചിൻ യൂനിവേഴ്സിറ്റി), ഫൈസൽ മുനീർ (റീജനൽ മാനേജർ സംസ്ഥാന വനിത വികസന കോർപറേഷൻ, കോഴിക്കോട്), മുഹമ്മദ് ഷബീർ (ജനറൽ സെക്രട്ടറി, സലാല കെ.എം.സി.സി), മുഹമ്മദ് സെജീർ (അധ്യാപകൻ, വളവന്നൂർ ബാഫഖി യതീംഖാന സ്കൂൾ). മരുമക്കൾ: ഫൈനൂസ കൽപകഞ്ചേരി, നാസില കാവഞ്ചേരി, സുമയ്യ ടീച്ചർ വാരിയത്ത്, ഡോ. ജസ്നാ റോസ് തെക്കൻ കുറ്റൂർ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് സർഹിന്ദ് നഗർ വാദി മദീനയിലെ മസ്ജിദ് മുഹമ്മദ് ഖബർസ്ഥാനിൽ.