സുൽത്താൻ ബത്തേരി: പൂമല സെന്റ് ജോസഫ്സ് കോൺവെന്റിലെ സിസ്റ്റർ സിസിലിയ (73) നിര്യാതയായി. എറണാകുളം പുളിന്താനം മംഗലം കണ്ടത്തിൽ കുടുംബാംഗമാണ്. പിതാവ്: പി.എൽ. ജോസഫ്. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: മറിയക്കുട്ടി, ഏലിക്കുട്ടി, അന്നമ്മ, ത്രേസ്യാമ്മ, സിസ്റ്റർ ശാന്തമ്മ (കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം), സിസിലി, സിസ്റ്റർ ക്ലയർ( കാരുണ്യ മാതാവിന്റെ പുത്രിമാരുടെ സഭ ), സ്റ്റീഫൻ. സംസ്കാരം ചൊവ്വാഴ്ച നാലിന് കോഴിക്കോട് സെന്റ് ജോസഫ് കോൺവെന്റ് ചാപ്പലിൽ.