കൽപറ്റ : വയനാട്ടിലെ ആദ്യകാല അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ മടക്കിമല ഭാഗ്യനിവാസിൽ എം. കൃഷ്ണമേനോൻ (92) നിര്യാതനായി. കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹത്തിന് 1984ലാണ് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. വിരമിച്ച ശേഷം അനന്തകൃഷ്ണപുരം ജെയ്ൻ ബോർഡിങ് ട്രസ്റ്റ് മാനേജരായിരുന്നു. ഭാര്യ: ഭാഗ്യം മേനോൻ. മക്കൾ: പത്മജ സുനന്ദൻ, ശങ്കരനാരായണൻ (ഡി.ജി.എം. യൂനിയൻബാങ്ക് ഓഫ് ഇന്ത്യ, മുംബൈ), എം. നന്ദകുമാർ (മാതൃഭൂമി എം.ഡിയുടെ സ്പെഷൽ സെക്രട്ടറി), ശ്രീകുമാർ (ഓഫിസർ, മീഡിയ സൊല്യൂഷൻസ്, മാതൃഭൂമി). മരുമക്കൾ: അനിത (അധ്യാപിക, എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂൾ കല്പറ്റ), പ്രിയദർശിനി (സെക്രട്ടറി, മാതൃഭൂമി എംപ്ലോയീസ് കോ.ഓപറേറ്റീവ് സൊസൈറ്റി, കോഴിക്കോട്), ലേഖ (അധ്യാപിക, തരിയോട് ഗവ. ജി.എച്ച്.എസ്.എസ്), പരേതനായ സുനന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മടക്കിമലയിലെ സ്വവസതിയിൽ.