ചെന്നലോട്: പൗരപ്രമുഖനും മഹല്ല് കാരണവരുമായ പുത്തൂർ മമ്മു ഹാജി (82) നിര്യാതനായി. വൈപ്പടി മഹല്ല് മുൻ പ്രസിഡൻറ്, വൈപ്പടി ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പേരാൽ സ്വദേശിനി ചെല്ലിയോട്ടിമ്മൽ ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ (ജന. സെക്രട്ടറി, മുസ്ലിം ലീഗ് വീട്ടിക്കാമൂല), പരേതനായ ഉസ്മാൻ, ജമീല, പരേതനായ ഹാരിസ്, മുനീർ മാസ്റ്റർ (ജി.എച്ച്.എസ്. തരിയോട്), സൗദ, അനസ്. മരുമക്കൾ: സൗദ, ഹസ്സൻ, അലീമ, നജ്മത്ത്, നൂർജഹാൻ, മമ്മൂട്ടി, നസീല. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, സൂപ്പി ഹാജി.