വിദ്യാനഗർ: ചിന്മയ കോളനി ശിവദത്തിൽ ഇ. ചന്ദ്രശേഖരൻ നായർ (79) നിര്യാതനായി. മുൻ കാസർകോട് ആർ.ഡി.ഒ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തിച്ചപ്പോഴായിരുന്നു അന്ത്യം. റസിഡന്റ്സ് അസോസിയേഷനുകളുടെ ജില്ലതല ഫെഡറേഷൻ (ഫ്രാക്) സ്ഥാപക പ്രസിഡന്റ്, ചിന്മയ കോളനി റസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്, റെഡ് ക്രോസ് ജില്ല പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, കാസർകോട് ചിന്മയ മിഷൻ സെക്രട്ടറി, കാസർകോട് പീപ്പിൾസ് ഫോറം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.പി. ലക്ഷ്മി (പാട്ടികൊച്ചി, കാറഡുക്ക). മക്കൾ: കെ.പി. ആശ (അധ്യാപിക, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), കെ.പി. അംബിക (അധ്യാപിക, നാസിക്). മരുമക്കൾ: ക്യാപ്റ്റൻ ദാമോദരൻ നെട്ടൂർ, ബാര (മുൻ മറൈൻ പൈലറ്റ്), നെട്ടൂർ നാരായണൻ നായർ, കരിച്ചേരി (ലോക്കോ പൈലറ്റ്, റെയിൽവേ, നാസിക്). സഹോദരങ്ങൾ: ഇ. ലക്ഷ്മി (കാനത്തൂർ), ഇ. രാധാകൃഷ്ണൻ നായർ, ബന്തടുക്ക (റിട്ട. തഹസിൽദാർ), ഇന്ദിര (നീലേശ്വരം), ഇ. അനന്തൻ (റിട്ട. എസ്.ഐ), ഇ. പ്രസന്ന ചന്ദ്രൻ (വ്യവസായം, പടുവടുക്കം), ഇ. അനിൽ കുമാർ (അസി.സെക്രട്ടറി, ചെങ്കള സഹകരണ ബാങ്ക്), ശർമിള (കരിച്ചേരി). വെള്ളിയാഴ്ച ഉച്ചക്ക് 12.30 മുതൽ ചിന്മയ കോളനിയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് പാത്തനടുക്കത്തെ തറവാട്ടിൽ ഉച്ചകഴിഞ്ഞ് സംസ്കരിക്കും.