മാള: മടത്തുപടി പഞ്ഞിക്കാരൻ ലോനപ്പൻ (86) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. റിട്ട. വെറ്ററിനറി അസി. ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: ഡോളി, ഡേവീസ്, ആഗസ്റ്റിൻ ആൻറണി, ബെന്നി, ലോറൻസ്. മരുമക്കൾ: പൗലോസ്, ബിന്ദു, രാജി, നൈബി, സിമി, പ്രബിത.
തളിക്കുളം: തളിക്കുളം പുളിയംതുരുത്ത് മുറ്റിച്ചൂരി വീട്ടിൽ പരേതനായ കൊച്ചുമോെൻറ ഭാര്യ വള്ളിയമ്മ (87) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ച മുമ്പ് പനി ബാധിച്ച് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. മക്കൾ: ബാലൻ, ലളിത, വസന്ത, സിദ്ധാർഥൻ, മണി, രാജു, പരേതനായ സുനിൽ. മരുമക്കൾ: ശോഭന, അശോകൻ, പ്രീതി, സുബ്രഹ്മണ്യൻ, ഉഷ, ഷീന, പരേതനായ കേശവൻ.